സകലരും കുറ്റക്കാരിയാക്കി; മലയാള നടിയെ വിളിച്ച് നയൻതാര ഫോണിലൂടെ പൊട്ടിക്കരഞ്ഞു; താരത്തിന്റെ ജീവിതം മാറിയ നിമിഷം
- Published by:meera_57
- news18-malayalam
Last Updated:
തമിഴ് സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി വരെ എത്തി നിൽക്കുകയാണ് നയൻതാര ഇന്ന്
തങ്ങളുടെ മകൾ ഒരു സിനിമാ നടിയാവും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കുടുംബത്തിൽ നിന്നുമാണ് ഡയാന കുര്യൻ എന്ന നയൻതാര (Nayanthara) സിനിമയുടെ വെളിവെളിച്ചത്തിൽ എത്തുകയും, രണ്ടു പതിറ്റാണ്ടിന് ഇപ്പുറവും നിറസാന്നിധ്യമായി തുടരുകയും ചെയ്യുന്നത്. പ്രമുഖ വനിതാ മാസികയുടെ മുഖമായ യുവതിക്ക് സത്യൻ അന്തിക്കാട് ചിത്രത്തിലേക്കായിരുന്നു ആദ്യ ക്ഷണം. മിടുക്കിയായി പഠിച്ചിരുന്ന മകൾ ഡയാനയെ പാതിമനസോടെ, സിനിമയിലേക്ക് അയയ്ക്കുകയായിരുന്നു മാതാപിതാക്കളായ ഓമനയും കുര്യനും. പിന്നീട് നടന്നത് ചരിത്രം. തമിഴ് സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി വരെ എത്തി നിൽക്കുകയാണ് നയൻതാര ഇന്ന്
advertisement
'മനസ്സിനക്കരെ' എന്ന ആദ്യ സിനിമ സൂപ്പർഹിറ്റായി. മലയാള സിനിമയുടെ തറവാട്ടമ്മയായ ഷീലയുടെ ഒപ്പം അഭിനയത്തിൽ അരങ്ങേറ്റം കുറിക്കാൻ നയൻതാരയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. നായകനായി നടൻ ജയറാമും. ഇന്നും കുടുംബപ്രേക്ഷകരുടെ ഇഷ്‌ടസിനിമയാണ് 'മനസ്സിനക്കരെ'. ഗൗരിയായി പ്രേക്ഷക മനസുകളെ കീഴടക്കിയ നയൻതാരയുടെ അടുത്ത ചിത്രം മോഹൻലാൽ നായകനായ ഫാസിൽ സംവിധാനം ചെയ്ത 'വിസ്മയത്തുമ്പത്ത്'. പോസിറ്റീവ് പ്രതികരണങ്ങൾ ലഭിച്ച ചിത്രം പക്ഷേ, ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. പിന്നെയും മൂന്നു സിനിമകൾ കൂടി കഴിഞ്ഞതും നയൻതാര നേരെ പോയത് തമിഴകത്തേക്ക് (തുടർന്ന് വായിക്കുക)
advertisement
തമിഴ് സിനിമയിൽ നയൻതാര എങ്ങനെ എത്തി എന്ന കഥ വളരെ വർഷങ്ങൾക്ക് ശേഷം പറയുകയാണ് മുൻകാല നടി ചാർമിള. തന്റെ യൗവനകാലത്ത് മലയാള സിനിമയിൽ കത്തിനിന്ന താരമായിരുന്നു ചാർമിള. അതുപോലെ മലയാള സിനിമയിൽ ആഘോഷിക്കപ്പെട്ട മറ്റൊരു യുവ നായികയ്ക്ക് തമിഴ് സിനിമയിൽ അവസരം ലഭിക്കാൻ താൻ കാരണമായെന്ന് ചാർമിള ഓർക്കുന്നു. "അമ്മ സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ നയൻതാര അവിടെ വന്നിരുന്നു. ഞാൻ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 'കാബൂളിവാല' നയൻതാര കണ്ടിരുന്നു...
advertisement
എന്റെ മൊബൈൽ നമ്പർ നയൻതാര ചോദിക്കുകയും, ഞാൻ നമ്പർ കൈമാറുകയും ചെയ്തു. അന്ന് 'വിസ്മയത്തുമ്പത്ത്' എന്ന ചിത്രത്തിൽ നയൻതാര അഭിനയിച്ചു കഴിഞ്ഞിരുന്നു. പടം ഓടിയില്ല. നയൻതാര കാരണം മോഹൻലാൽ ചിത്രം പൊളിഞ്ഞു എന്ന തരത്തിൽ അവർക്കെതിരായി പ്രചാരണം ശക്തമായിരുന്നു. ഒരിക്കൽ എന്നെ വിളിച്ച് നയൻതാര കരഞ്ഞു. താങ്കൾ ചെന്നൈക്ക് പോകുമെങ്കിൽ, ഏതെങ്കിലും നല്ല മാനേജരെ കണ്ടുമുട്ടുമെങ്കിൽ എന്നെ അറിയിക്കൂ എന്ന് നയൻതാര പറഞ്ഞതായി ചാർമിള
advertisement
കൊച്ചിയിൽ താമസമായിരുന്ന നയൻതാര ചെന്നൈയിൽ ഇടയ്ക്കിടെ വന്നുപോകുമായിരുന്നു. പിന്നെ സംഭവിച്ചതിനെല്ലാം കാരണം നയൻതാരയുടെ നല്ല സമയം എന്നുവേണം പറയാൻ എന്ന് ചാർമിള. "ഞാനായി അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് പറയാൻ കഴിയില്ല. ഞാൻ ഒരു ചാനലിൽ അഭിമുഖത്തിനായി പോയി. അവിടുത്തെ പി.ആർ.ഒ.യുടെ പേര് അജിത്ത്. അദ്ദേഹം എന്നോട് സംസാരിച്ചു. ഈ ചാനൽ അത്ര നന്നായി മുന്നോട്ടു പോകുന്നില്ല. വരുമാനവും കുറവ്. പരിചയമുള്ള യുവനടിമാർ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ നയൻതാരയുടെ നമ്പർ കൈമാറി...
advertisement
അവർക്ക് തമിഴ് സിനിമയിൽ വരണമെന്ന് ആഗ്രഹമുള്ളതായി ചാർമിള അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹമാണ് പിന്നീട് നയൻതാരയെ തമിഴ് സിനിമ പരിചയപ്പെടുത്തി കൊടുക്കുന്നത്. "അജിത് ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹം നയൻതാരയുടെ മാനേജർ ആയി ഉണ്ടായിരുന്നു. പക്ഷേ ഫോൺ നമ്പർ നൽകിയത് ഞാൻ എന്ന് അദ്ദേഹം ഒരിക്കലും നയൻതാരയോട് പറഞ്ഞിട്ടില്ല. അതിൽ പിന്നീട് നയൻതാരയെ കണ്ടിട്ടില്ല. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയിൽ വച്ച് ഒരിക്കൽ അവരെ കണ്ടുവെന്ന് മാത്രം," ചാർമിള ഫ്രണ്ട് വുഡ്ഡ്സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു







