പത്ത് വർഷത്തിനിടെ 5 സൂപ്പർഹിറ്റുകൾ; പരാജയമറിയാതെ സംവിധായകൻ ആറ്റ്ലീ

Last Updated:
പരാജയങ്ങൾ അറിയാത്ത സംവിധായകൻ ആറ്റ്ലീ
1/7
 ഇന്ത്യൻ സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കി സൂപ്പർഹിറ്റ് സംവിധായകൻ ആറ്റ്ലീ. പത്ത് വർഷങ്ങൾക്കിടയിൽ 5 സിനിമകളാണ് ആറ്റ്ലീ സംവിധാനം ചെയ്തത്. തമിഴിൽ തുടങ്ങി ബോളിവുഡിൽ വരെ അത് എത്തി നിൽക്കുന്നു.

advertisement
2/7
 പരാജയങ്ങൾ അറിയാത്ത സംവിധായകൻ കൂടിയാണ് ആറ്റ്ലീ. സംവിധാനം ചെയ്ത 5 സിനിമകളും തിയേറ്റർ വിജയം നേടിയവ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജവാൻ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഇപ്പോഴും കുതിപ്പ് തുടരുന്നു.

3/7
 പത്ത് വർഷങ്ങൾക്ക് മുമ്പ് രാജ റാണി എന്ന ചിത്രവുമായാണ് ആറ്റ്ലീ സിനിമാ ലോകത്ത് എത്തുന്നത്. നയൻതാര, ആര്യ, ജയ്, നസ്രിയ നാസിം എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.

4/7
 2013 സെപ്റ്റംബർ 28 നാണ് സൂപ്പർ ഹിറ്റായ രാജ റാണി റിലീസായത്. കഴിഞ്ഞ ദിവസം തന്റെ ഏഴ് സിനിമകളുടേയും പോസ്റ്ററുകൾ പങ്കുവെച്ച് നീണ്ട കുറിപ്പ് ആറ്റ്ലീ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

5/7
 രാജ റാണിക്കു ശേഷം ആറ്റ്ലീ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലും വിജയ് ആയിരുന്നു നായകൻ. തെരി, മെർസൽ, ബിഗിൽ എന്നീ മൂന്ന് ചിത്രങ്ങളും തമിഴിൽ ഹിറ്റ് ചാർട്ടിൽ ഇടംനേടി.

6/7
 ബോളിവുഡിൽ ആദ്യ ചിത്രം സംവിധാനം ചെയ്തപ്പോൾ നായകനായി എത്തിയത് സാക്ഷാൽ കിംഗ് ഖാൻ തന്നെ. ഷാരൂഖിനെ നായകനാക്കി ഒരുക്കിയ ജവാൻ ഇതിനകം ആയിരം കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു.

7/7
 ബോളിവുഡിൽ രണ്ടാമത്തെ ചിത്രത്തിനുള്ള ഒരുക്കത്തിലാണ് ആറ്റ്ലീ. ഇതിൽ നായകനായി എത്തുന്നത് വരുൺ ധവാനാണ്. വിജയിയെ നായകനാക്കി തമിഴിൽ ഒരുക്കിയ തെരിയുടെ ഹിന്ദി പതിപ്പാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement