advertisement

രോഗിയുടെ വയറ്റിൽ കത്രിക:ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ കയറി യൂത്ത് കോൺഗ്രസ്‌ വാതിലില്‍ റീത്ത് വെച്ചു

Last Updated:

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

Rapid Read
പ്രതിഷേധക്കാർ
പ്രതിഷേധക്കാർ
തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ കടുത്ത പ്രതിഷേധം. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മന്ത്രിയുടെ വസതിയിലേക്ക് റീത്തുമായി എത്തിയ പ്രവർത്തകർ പൊലീസിനെ വെട്ടിച്ച് വീടിനുള്ളിലേക്ക് ഇരച്ചുകയറുകയും വാതിലിൽ റീത്ത് വെക്കുകയും ചെയ്തു.
മന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസിന് ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധം നടക്കുമ്പോൾ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പ്രവർത്തകർ വസതിക്കുള്ളിൽ കടന്ന് പ്രതിഷേധം തുടങ്ങി 15 മിനിറ്റിന് ശേഷമാണ് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയത്. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ വാതിലിൽ വെച്ചിരുന്ന റീത്ത് എടുത്തുമാറ്റി.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ കൊണ്ടുപോകാൻ അനുവദിക്കാതെ സഹപ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് പ്രവർത്തകരെ സ്ഥലത്തുനിന്ന് നീക്കം ചെയ്തത്.
advertisement
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആരോഗ്യ വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രോഗിയുടെ വയറ്റിൽ കത്രിക:ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ കയറി യൂത്ത് കോൺഗ്രസ്‌ വാതിലില്‍ റീത്ത് വെച്ചു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement