Sushant Singh Rajput | 'റിയയെ കൊണ്ട് സുശാന്തിന്‍റെ കുടുംബത്തെ അപകീർത്തപ്പെടുത്താൻ ശ്രമം': മാധ്യമങ്ങള്‍ക്കെതിരെ വിമർശനം
- Published by:Asha Sulfiker
- news18-malayalam
Last Updated:
റിയ സുശാന്തിന്‍റെ ജീവിതത്തിൽ വന്നതിന് ശേഷമാണ് സുശാന്തിന് മാനസിക സമ്മർദ്ദം ഉണ്ടായത്. ഈ സമ്മർദ്ധം മൂലം താരം കടുത്ത ഉത്ക്കണ്ഠയിൽ ആയിരുന്നുവെന്നും കുടുംബം നൽകിയ പരാതിയിൽ വ്യക്തമായി പറയുന്നുണ്ട്.
advertisement
സുശാന്തിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിന് റിയക്കെതിരെ കേസെടുക്കണമെന്ന് കുടുംബം പരാതി നൽകിയിരുന്നു. വിശ്വാസ വഞ്ചന, പണത്തട്ടിപ്പ് തുടങ്ങി ഗുരുതര ആരോപണങ്ങളാണ് കുടുംബം സുശാന്തിന്‍റെ കാമുകിയായ റിയക്കെതിരെ ഉന്നയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മാധ്യമങ്ങൾ റിയക്ക് അനുകൂലമായി നിന്ന് സുശാന്തിന്‍റെ കുടുംബത്തെ വേട്ടയാടുന്നുവെന്ന ആരോപണം ഇവരുടെ അഭിഭാഷകനായ വികാസ് സിംഗ് ആണ് ഉന്നയിക്കുന്നത്.
advertisement
ബൈപോളാർ ഡിസോർഡർ അടക്കം സുശാന്തിന് മാനസികമായി സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നുവെന്ന് റിയ ചക്രബർത്തി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് താരത്തിന്‍റെ മാനസിക ആരോഗ്യത്തെ സംബന്ധിച്ച് മാധ്യമങ്ങൾ ചർച്ചയാക്കി. ഇത് തങ്ങളെ അത്യധികം വേദനിപ്പിക്കുന്നുവെന്ന് സുശാന്തിന്‍റെ സഹോദരിമാർ വ്യക്തമാക്കിയെന്നാണ് അഭിഭാഷകന്‍ പറയുന്നത്.
advertisement
advertisement
റിയ സുശാന്തിന്‍റെ ജീവിതത്തിൽ വന്നതിന് ശേഷമാണ് സുശാന്തിന് മാനസിക സമ്മർദ്ദം ഉണ്ടായത്. ഈ സമ്മർദ്ധം മൂലം താരം കടുത്ത ഉത്ക്കണ്ഠയിൽ ആയിരുന്നുവെന്നും കുടുംബം നൽകിയ പരാതിയിൽ വ്യക്തമായി പറയുന്നുണ്ട്. സുശാന്തിന്‍റെ രോഗവിവരങ്ങൾ ഒരിക്കലും റിയ കുടുംബവുമായി പങ്കുവച്ചിരുന്നില്ല. ചില മരുന്നുകളുടെ കുറിപ്പടികൾ മാത്രമാണ് നൽകിയത്.
advertisement