Dhruva Natchathiram | ടീസര്‍ ഇറങ്ങിയിട്ട് 6 വര്‍ഷം; വിക്രം- ഗൗതം മോനോന്‍ ടീമിന്‍റെ 'ധ്രുവനച്ചത്തിരം' ഉടന്‍ പുറത്തിറങ്ങും

Last Updated:
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് ടീസറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
1/7
 പ്രഖ്യാപനം മുതല്‍ തന്നെ തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കണ്ട ചിത്രമാണ് വിക്രം- ഗൗതം മോനോന്‍ ടീമിന്‍റെ 'ധ്രുവനച്ചത്തിരം'.  ആറ് വര്‍ഷം മുന്‍പ് ആദ്യ ടീസര്‍ പുറത്ത് വിട്ടിരുന്നെങ്കിലും സിനിമയുടെ റിലീസ് സംബന്ധിച്ച് ഒരു വിവരവും പുറത്തുവന്നില്ല. 

advertisement
2/7
 പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ടീസര്‍ കൂടി പുറത്തുവിട്ട് ധ്രുവനച്ചത്തിരത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി. 2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് 2018-ല്‍ ഷൂട്ട് നിര്‍ത്തിവേക്കേണ്ട സ്ഥിതി ഉണ്ടായി.

3/7
 ചിത്രം ഉപേക്ഷിച്ചെന്നും ഇനി റിലീസ് ഉണ്ടാകില്ലെന്നും വരെ കഥകള്‍ പരന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ്  ചിത്രീകരണം വീണ്ടും പുനരാരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

4/7
 ആറ് വര്‍ഷം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ ഗൗതം  മേനോനും സംഘത്തിനും കഴിഞ്ഞത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മെയ് 19-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

5/7
 ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് ടീസറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍.

6/7
 ഏഴ് രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പി. മദന്‍, വെങ്കട് സോമസുന്ദരം രേഷ്മ ഘട്ടാല എന്നിവരാണ് നിര്‍മാണം.

7/7
 പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാനാണ് വിക്രമിന്‍റെ ചിത്രീകരണം നടക്കുന്ന മറ്റൊരു ചിത്രം. ആദിത്യകരികാലനായി വിക്രം തിളങ്ങിയ പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടാം ഭാഗം ഏപ്രിലില്‍ റിലീസ് ചെയ്യും

'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement