ഇളയ ദളപതി വിജയ്‌യെ സിനിമാ ലൊക്കേഷനിൽ സന്ദർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണി. വിജയ്‌യുടെ പുതിയ ചിത്രമായ ബീസ്റ്റിന്‍റെ ഷൂട്ടിങ് നടക്കുന്ന ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലാണ് ധോണി എത്തിയത്. ധോണിയും വിജയ്‌യും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ദളപതിയും തലയും എന്ന തലക്കെട്ടിലാണ് ഇവർ തമ്മിലുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകർ പങ്കിടുന്നത്.