Sushant Singh Rajput | മരണത്തിന് തൊട്ടുമുൻപുള്ള സുശാന്ത് സിംഗ്; മൊബൈൽ ഫോൺ നൽകുന്ന സൂചനകൾ ചർച്ചയാവുന്നു
Did Sushant Singh Rajput search his name on his own mobile phone before death? | സുശാന്ത് സിംഗിന്റെ മൊബൈൽ ഫോൺ പരിശോധനയിൽ നിന്നും ലഭിച്ചതെന്ന് പറയപ്പെടുന്ന വിവരങ്ങൾ ചർച്ചയാവുന്നു
സുശാന്ത് സിംഗിന്റെ മൊബൈൽ ഫോൺ പരിശോധനയിൽ നിന്നും ലഭിച്ചതെന്ന് പറയപ്പെടുന്ന വിവരങ്ങൾ ചർച്ചയാവുന്നു. മരണത്തിന് വളരെയടുത്താണ് സുശാന്ത് മൊബൈൽ ഫോൺ ഉപയോഗിച്ചിരിക്കാമെന്നു കരുതുന്നത്. ലഭിച്ച വിവരങ്ങൾ ഇനിപ്പറയും വിധം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
2/ 8
സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുന്നതിനും ഏതാനും മണിക്കൂറുകൾ മുൻപുള്ള വിവരങ്ങളാണിവ
3/ 8
ജൂൺ 14ന് രാവിലെ 10.15ന് സുശാന്ത് ഗൂഗിളിൽ സ്വന്തം പേര് സെർച്ച് ചെയ്തതായി ഫോറൻസിക് വിദഗ്ധർ പരിശോധനയ്ക്ക് കൊണ്ടു പോയ മൊബൈൽ ഫോണിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ വരുന്നു
4/ 8
'Sushant Singh Rajput' എന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത ശേഷം തന്റെ പേരിൽ വന്ന ചില വാർത്താ റിപ്പോർട്ടുകൾ സുശാന്ത് വായിച്ചുവത്രെ
5/ 8
ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു
6/ 8
ഇതുവരെയായി കുടുംബം, സുഹൃത്തുക്കൾ, സിനിമാ വൃത്തങ്ങളിലെ പരിചയക്കാർ, വീട്ടിലെ ജോലിക്കാർ എന്നിവരുൾപ്പെടെ 28 പേരെ ചോദ്യംചെയ്തു കഴിഞ്ഞു
7/ 8
സുശാന്ത് കടുത്ത വിഷാദ ബാധിതനായിരുന്നുവെന്ന നിലയിൽ റിപോർട്ടുകൾ സജീവമാണ്
8/ 8
കെട്ടിത്തൂങ്ങിയതുമൂലമുള്ള ശ്വാസതടസ്സത്തെ തുടർന്നാണ് സുശാന്തിന്റെ മരണം എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്