നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടതായി രാകുൽ പ്രീത് സിംഗ്
- Published by:Sarika N
- news18-malayalam
Last Updated:
നെപ്പോട്ടിസം ജീവിത യാഥാർത്ഥ്യമാണെന്നും ആളുകൾ അത് എത്ര വേഗത്തിൽ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുൽ പ്രീത് പറഞ്ഞു.
advertisement
നെപ്പോട്ടിസം കാരണം പ്രോജക്‌ടുകൾ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ആണ് താരത്തിന്റെ പ്രതികരണം "തീർച്ചയായും, അതിന്‍റെ ഫലമായി നിങ്ങൾക്ക് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം. എന്നാൽ ഇത് സിനിമാ വ്യവസായത്തിന്‍റെ ഭാഗമല്ലെങ്കില്‍ അത് നിങ്ങളുടെ അവസരങ്ങൾ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും, മെഡിക്കൽ ഫീൽഡ് പോലെയാണ് ഇത്. അതാണ് ജീവിതമെന്ന് ഞാൻ കരുതുന്നു, നിങ്ങൾ ഇത് എത്രയും വേഗം മനസ്സിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്" .
advertisement
advertisement
നെപ്പോട്ടിസം വലിയ പ്രശ്നമായി ഞാന്‍ ചിന്തിക്കുന്നില്ല.അത് ഒരു യാഥാർത്ഥ്യമാണ്, സിനിമകൾ എനിക്ക് അത് മൂലം നഷ്ടമായി, പക്ഷെ അതില്‍ എനിക്ക് ദുഖമില്ല. ഒരുപക്ഷേ ഈ പ്രോജക്‌ടുകൾ എന്നെ ഉദ്ദേശിച്ചുള്ളതാകില്ല. ആ ദിവസം ചിലപ്പോള്‍ വിഷമം തോന്നും, എന്നാല്‍ പിന്നീട് അത് മറക്കും, രാകുല്‍ പ്രീത് സിംഗ് കൂട്ടിച്ചേര്‍ത്തു.
advertisement