കോണ്ടം ടെസ്റ്റർ ജോലി ചെയ്യുന്ന യുവതിയെ കുറിച്ച് കേട്ടിട്ടുണ്ടോ? പുതിയ ചിത്രത്തിൽ രാകുൽ പ്രീത് സിംഗിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
- Published by:user_57
- news18-malayalam
Last Updated:
എന്താണ് കോണ്ടം ടെസ്റ്റർ? പുതിയ ചിത്രത്തിലെ കഥാപാത്രം ചർച്ചയാവുന്നു
റോണി സ്‌ക്രൂവാലയുടെ ആർഎസ്‌വിപി തങ്ങളുടെ പ്രോജക്റ്റ് പ്രഖ്യാപിച്ചതു മുതൽ രാകുൽ പ്രീത് സിംഗ് കോണ്ടം ടെസ്റ്ററുടെ വേഷം അവതരിപ്പിക്കുന്നു എന്ന വാർത്ത പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷ ജനിപ്പിച്ചിരുന്നു. ഛത്രിവാലി എന്ന് പേരിട്ടിരിക്കുന്ന സോഷ്യൽ ഫാമിലി എന്റർടെയ്‌നർ ചിത്രത്തിൽ രാകുൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഈയിടെ ലഖ്‌നൗവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു
advertisement
സംവിധായകൻ തേജസ് ദിയോസ്‌കർ പറയുന്നു: 'ഞങ്ങളുടെ സിനിമ ഒരു സോഷ്യൽ ഫാമിലി എന്റർടെയ്‌നറാണ്. ഇത് കോണ്ടം ഉപയോഗത്തെ സാധൂകരിക്കാൻ ലക്ഷ്യമിടുന്നു, ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ ഞങ്ങൾക്ക് ആവേശമുണ്ട്. താൻ അവതരിപ്പിക്കുന്ന ഓരോ റോളിലും രാകുൽ പുതുമ കൊണ്ടുവരുന്നു. ഇതുപോലുള്ള സെൻസിറ്റീവ്, ചിന്തോദ്ദീപകമായ വിഷയത്തിൽ, പ്രേക്ഷകർ തീർച്ചയായും ഹാസ്യത്തിന്റെ മേമ്പൊടിയോടു കൂടി ആസ്വദിക്കും.' രാകുലിന്റെ കഥാപാത്രത്തെക്കുറിച്ച് അറിയാം (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
അതേസമയം, രാകുൽ പ്രീത് സിംഗിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ ഒട്ടേറെയുണ്ട്. ഇന്ത്യൻ 2, അയാളൻ എന്നീ രണ്ട് വലിയ തമിഴ് പ്രോജക്ടുകൾക്ക് അവർ ഭാഗമാണ്. 2014ൽ പുറത്തിറങ്ങിയ യാരിയാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവെച്ച നടി സമീപഭാവിയിൽ നിരവധി ഹിന്ദി ചിത്രങ്ങളിൽ വേഷമിടും. ഷീ ഹാസ് അറ്റാക്ക്, മെയ്ഡേ, താങ്ക് ഗോഡ്, ഡോക്ടർ ജി എന്നിവയാണ് രാകുലിന്റെ ബോളിവുഡ് ചിത്രങ്ങൾ