മമ്മൂട്ടിയുടെ മാസ് ലുക്ക് കണ്ട് യുവതാരങ്ങൾ പോലും മൂക്കത്ത് വിരൽ വച്ച അവസ്ഥയിൽ ആയിട്ടുണ്ട്. പ്രായം വെറുമൊരു നമ്പർ എന്ന് പലരും പറയുമെങ്കിലും അത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുന്ന താരമെന്ന നിലയിൽ മമ്മൂട്ടി വർഷങ്ങളായി മാതൃകയാവുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് നടൻ ജനാർദ്ദനൻ ഒരു പ്രത്യേകതരം വെല്ലുവിളിയുമായി എത്തിയിട്ടുണ്ട്. ചെറുപ്പക്കാരന്റെ ലുക്ക് വിട്ടുകൊടുക്കാൻ അദ്ദേഹം തയാറല്ല, ആ ചിത്രമാണ് ചുവടെ കാണുന്നത്