Home » photogallery » film » KANGANA RANAUT AND ANKITA LOKHANDE PARTICIPATE IN CANDLE4SSR ONLINE PROTEST FOR THE JUSTICE OF SUSHANT
#Candle4SSR|സുശാന്ത് സിംഗ് രാജ്പുതിന്റെ നീതിക്കായി ഓൺലൈൻ പ്രതിഷേധം; പങ്കെടുത്ത് കങ്കണ റണൗട്ടും അങ്കിത ലോഖണ്ഡേയും
ബുധനാഴ്ച വൈകിട്ടാണ് ആരാധകർ സുശാന്തിനോടുള്ള ആദര സൂചകമായി ഈ ഓണ്‍ലൈൻ പ്രതിഷേധം നടത്തിയത്. സുശാന്തിന് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിന് ആദരമർപ്പിച്ച് ആരാധകർ സംഘടിപ്പിച്ച 'കാൻഡിൽ ഫോര്‍ എസ്എസ്ആർ 'ഓൺലൈൻ പ്രതിഷേധത്തിൽ പങ്കെടുത്ത് നടി കങ്കണ റണൗട്ടും നടിയും സുശാന്തിന്റെ മുൻ കാമുകിയുമായിരുന്ന അങ്കിത ലോഖണ്ഡെയും.
2/ 8
ബുധനാഴ്ച വൈകിട്ടാണ് ആരാധകർ സുശാന്തിനോടുള്ള ആദര സൂചകമായി ഈ ഓണ്‍ലൈൻ പ്രതിഷേധം നടത്തിയത്. സുശാന്തിന് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്.
3/ 8
മെഴുകുതിരി കത്തിച്ച് കങ്കണ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായാണ് സൂചനകൾ. ടീം കങ്കണ എന്ന ട്വി റ്റർ പേജില്‍ കങ്കണ മെഴുകു തിരി കത്തിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഇത് അണ്‍വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട് ആണ്. #Candle4SSR എന്ന ഹാഷ് ടാഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
4/ 8
'പ്രതീക്ഷകൾ, പ്രാർഥനകൾ പിന്നെ ശക്തി . എവിടെയായാലും ചിരിച്ചു കൊണ്ടിരിക്കൂ'- എന്ന് കുറിച്ചു കൊണ്ടാണ് അങ്കിത ലോഖണ്ഡേ മെഴുകുതിരി കത്തിക്കുന്ന ചിത്രം പങ്കുവെച്ചത്. ഇൻസ്റ്റയിലാണ് അങ്കിത ചിത്രം പങ്കുവെച്ചിരിക്കുന്നത്.
5/ 8
മുൻ കാബിനറ്റ് മന്ത്രി സുബ്രഹ്മണ്യൻ സ്വാമിയുടെ അഭിഭാഷകൻ ഇഷ്കരൻ സിംഗ് ഭണ്ഡാരിയാണ് സുശാന്തിന്റെ നീതിക്കായി # കാൻഡിൽ 4 എസ്എസ്ആർ എന്ന സമാധാനപരമായ ഡിജിറ്റൽ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.
6/ 8
ഇതിന്റെ ഭാഗമായി ബുധനാഴ്ച രാത്രി 8മണിക്ക് സുശാന്തിനായി മെഴുകു തിരി കത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്‍റെ ആരാധകർ ഇതിൽ പങ്കെടുത്തു.
7/ 8
അങ്കിതയ്ക്കും കങ്കണയ്ക്കും പുറമെ നടൻ ശേഖർ സുമന്‍ അദ്ദേഹത്തിന്റെ മകൻ അധ്യായൻ സുമന്‍ നടി മീര ചോപ്ര എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. നിരവധി സെലിബ്രിറ്റികൾ ഇതിൽ പങ്കെടുത്തിരുന്നു. #Candle4SSR എന്ന ഹാഷ് ടാഗിൽ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് എല്ലാവരും പങ്കാളികളായത്.
8/ 8
ബുധനാഴ്ച മുഴുവൻ #Candle4SSR ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമാധാനപരമായ പ്രതിഷേധം കൂടിയായിരുന്നു ഇത്.