advertisement

ഇറാൻ ആക്രമണം യുഎഇയിൽ 3 മരണം, 58 പേർക്ക് പരിക്ക്;165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളും തടഞ്ഞു 

Last Updated:

മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വീണ് ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Rapid Read
News18
News18
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഇറാനിയൻ ആക്രമണങ്ങളിൽ യുഎഇയിൽ കഴിയുന്ന പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പ്രവാസികൾ കൊല്ലപ്പെടുകയും 58 പേർക്ക് നിസ്സാര പരിക്കേറ്റതായും അധികൃതർ അറിയിച്ചു. യുഎഇ പൌരൻമാർക്ക് പുറമേ ഇന്ത്യ, ഈജിപറ്റ്, എത്യോപ്യ, ഫിലിപ്പിൻസ്, പാകിസ്ഥാൻ, ഇറാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിട്രിയ, ലെബനൻ, അഫ്ഗാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്.
ആക്രമണത്തിന്റെ രണ്ടാം ദിവസം യുഎഇ വ്യോമ പ്രതിരോധ സേന 20 ബാലിസ്റ്റിക് മിസൈലുകൾ തകർക്കുകയും 8 എണ്ണം കടലിൽ വീഴ്ത്തുകയും ചെയ്തു. 2 ക്രൂയിസ് മിസൈലുകളും 311 ഡ്രോണുകളും തകർത്തു. 21 ഡ്രോണുകൾ സിവിലിയൻ കേന്ദ്രങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ട്.
ഫെബ്രുവരി 28 ശനിയാഴ്ച മുതൽ ഇറാൻ തൊടുത്തുവിട്ട ആകെ 165 ബാലിസ്റ്റിക് മിസൈലുകളിൽ 152 എണ്ണം തകർത്തു, 13 എണ്ണം കടലിൽ വീണു. ഇതുവരെ കണ്ടെത്തിയ 541 ഡ്രോണുകളിൽ 506 എണ്ണവും പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചു. എന്നാൽ 35 ഡ്രോണുകൾ യുഎഇയിൽ നാശനഷ്ടങ്ങൾ വരുത്തി. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വീണ് ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
advertisement
ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ തടയുന്നതിൽ യുഎഇ വ്യോമസേനയും പ്രതിരോധ വിഭാഗവും വലിയ വിജയം നേടിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യം അതീവ ജാഗ്രതയിലാണെന്നും ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും തെറ്റായ വാർത്തകളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇറാൻ ആക്രമണം യുഎഇയിൽ 3 മരണം, 58 പേർക്ക് പരിക്ക്;165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളും തടഞ്ഞു 
Next Article
advertisement
റിലയൻസ് ഫൗണ്ടേഷൻ ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിൻ: ഇന്ത്യയിലുടനീളം ജലാശയങ്ങൾ ശുദ്ധീകരിച്ച് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ
റിലയൻസ് ഫൗണ്ടേഷൻ ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിൻ: ഇന്ത്യയിലുടനീളം ജലാശയങ്ങൾ ശുദ്ധീകരിച്ച് സന്നദ്ധപ്രവർത്തകർ
  • ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിനിൽ 33,000-ത്തിലധികം സന്നദ്ധപ്രവർത്തകർ ജലാശയങ്ങൾ ശുദ്ധീകരിച്ചു

  • 15 സംസ്ഥാനങ്ങളിലും 108 ജില്ലകളിലായി 1400-ലധികം ജലാശയങ്ങൾ ശുദ്ധീകരിച്ച് 85,000 കിലോ മാലിന്യങ്ങൾ നീക്കം

  • ജലസ്രോതസ്സുകളുടെ ദീർഘകാല പരിപാലനം ഉറപ്പാക്കാൻ ജനപങ്കാളിത്തം, പരിശീലിത ക്ലൈമറ്റ് ചാമ്പ്യന്മാർ നേതൃത്വം

View All
advertisement