നിർബന്ധിത തടവല്ല, ആരും പിടിച്ചുകെട്ടി ഇടുന്നില്ല; കൊറോണക്കാലത്തെ അതിജീവനത്തെക്കുറിച്ച് മമ്മൂട്ടി
- Published by:meera
- news18-malayalam
Last Updated:
Mammootty writes a personal note on the need to be under vigil during Corona scare | രണ്ടാഴ്ച മുൻപ് ഷൂട്ടിങ് നിർത്തിയതോടെ വീട്ടിലേക്കു മടങ്ങി... കൊറോണക്കാലത്തെപ്പറ്റിയും കരുതലിനെപ്പറ്റിയും ദീർഘവിവരണവുമായി മമ്മൂട്ടി
കൊറോണ അതിജീവനത്തിൽ ലോകമെമ്പാടും ഏവരും ജാഗരൂഗരായിരിക്കുന്ന സമയമാണിപ്പോൾ. സിനിമാ മേഖലയും ഷൂട്ടിംഗ് നിർത്തിവച്ചും ഒപ്പം ചേരുന്നു. കോറോണക്കാലത്തെ എങ്ങനെ നേരിടണമെന്ന് നടനെന്നും പൗരനെന്നുമുള്ള നിലക്ക് മമ്മൂട്ടിക്ക് പറയാനുള്ളതിതാണ്. ഒരു നീണ്ട ഫേസ്ബുക് കുറിപ്പിലൂടെ അദ്ദേഹം പറയുന്നതിങ്ങനെ; പോസ്റ്റിലേക്ക്
advertisement
രണ്ടാഴ്ച മുൻപു ഷൂട്ടിങ് നിർത്തിയതോടെ വീട്ടിലേക്കു മടങ്ങി. ഇത് ആരും നിർബന്ധിച്ചു തരുന്ന തടവല്ല. നമ്മളെ ആരും പിടിച്ചുകെട്ടി ഇടുന്നില്ല. എല്ലാവരും സ്വതന്ത്ര പക്ഷികൾതന്നെയാണ്. നമ്മുടെ നിയമങ്ങൾ നാം തന്നെയാണ് ഈ സമയത്തു തീരുമാനിക്കുന്നത്. ഇത് അകത്തിരിക്കേണ്ട കാലമാണ്. പ്രത്യേകിച്ചും, പൊതുസ്ഥലത്തു നാം എത്താതെ നോക്കേണ്ട കാലം. പുറത്തു പലയിടത്തായി കാത്തുനിൽക്കുന്ന വൈറസിനെ നാം നമ്മുടെ ദേഹത്തേക്കു പടരാൻ അനുവദിക്കാതെ, പുറത്തുനിർത്തി കൊല്ലുന്നു എന്നു കരുതിയാൽ മതി...
advertisement
ഇതു ചെയ്യുന്നതു നമുക്കു വേണ്ടി മാത്രമല്ലല്ലോ. നമുക്കു ചുറ്റുമൊരു സമൂഹമുണ്ട്. അതിന്റെ രക്ഷ നമ്മുടെ കൂടി രക്ഷയാണ്. അതിനുവേണ്ടി പുറത്തിറങ്ങരുതെന്നു വിദഗ്ധർ പറയുമ്പോൾ നാം അനുസരിക്കണം. അവർ ഇതെക്കുറിച്ചു പഠിച്ചവരാണ്. അവരുടെ നിർദേശപ്രകാരം നമ്മളോട് ഇതു പറയുന്നതു നമ്മുടെ സർക്കാരുകളാണ്. പല കാര്യങ്ങളെക്കുറിച്ചും നമുക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകും. എന്നാൽ, അതു പറയുന്നതിനു കാലവും സമയവുമുണ്ട്....
advertisement
രോഗമുണ്ടെന്നു സംശയിക്കുന്നവരോടും രോഗികളോടും നിർബന്ധപൂർവം അകത്തിരിക്കാൻ പറയുമ്പോൾ അവർ പുറത്തിറങ്ങുന്നതു സഹിക്കാവുന്ന കാര്യമല്ല. അവരിലൂടെ എത്രയോ പേരിലേക്ക് അസുഖമെത്താനുള്ള വാതിലാണു തുറക്കുന്നത്. ഇതു ചെയ്യുന്നവർക്കൊന്നും പറ്റില്ലായിരിക്കും. പക്ഷേ, അവരുടെ സാന്നിധ്യത്തിലൂടെ പലർക്കും ജീവൻതന്നെ നഷ്ടമായേക്കാം. അകത്തിരിക്കേണ്ടവർ പുറത്തുപോകുമ്പോൾ വഴി തുറക്കുന്നതു മഹാമാരിയിലേക്കു തന്നെയാണ്...
advertisement
വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. സത്യത്തിൽ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്...
advertisement
advertisement
ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. അതിൽ കൂടുതൽ അവർക്ക് എന്തൊക്കെ വേണമെന്നു നോക്കാൻ സർക്കാർ സംവിധാനം ഉണ്ടാകണം. അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താൽ എല്ലാവർക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും...
advertisement
advertisement
advertisement
advertisement