advertisement

പതിനഞ്ചു കിലോ സൗജന്യ റേഷനരി വാങ്ങി; അതിലൊരു നാണക്കേടും ഇല്ലെന്ന് മണിയൻപിള്ള രാജു

Last Updated:
Maniyanpilla Raju on buying free ration with his son | ഇന്നൊരാൾ നാണക്കേടല്ലേ എന്ന് ചോദിച്ചെങ്കിൽ, രാജുവിന് പറയാനുള്ളത് അഞ്ചു മക്കളുള്ള വീട്ടിൽ റേഷൻ അരിക്ക് എന്ത് വിലയുണ്ടായിരുന്നു എന്നാണ്
1/7
 ഭാര്യയുടെ പേരിലുള്ള വെള്ള റേഷൻ കാർഡുമായി ഇളയ മകൻ നിരഞ്ജിനൊപ്പം ലോക്ക്ഡൗൺ നാളുകളിൽ വിതരണം ചെയ്യുന്ന സൗജന്യ റേഷൻ വാങ്ങാൻ നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവും പോയി. ഒന്നിൽ അവസാനിക്കുന്ന നമ്പറായതിനാൽ ആദ്യ ദിവസം തന്നെ തിരുവനന്തപുരം ജവഹർ നഗറിലുള്ള റേഷൻ കടയിൽ പോയി. പോയതിന്റെ വിശേഷവും, വഴിയിൽ നേരിട്ട അനുഭവവും, കടന്നു വന്ന വഴികളും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഓർക്കുകയാണ് മണിയൻപിള്ള രാജു

2/7
 'ജവഹർ നഗറിലുള്ള റേഷൻ കടയിലേക്ക് നടന്നു പോകുമ്പോൾ എതിരെ വന്ന ആൾ ചോദിച്ചു. എങ്ങോട്ടാ?  റേഷൻ വാങ്ങാൻ ആണെന്ന് പറഞ്ഞപ്പോൾ 'സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാൻ' എന്നായിരുന്നു പ്രതികരണം'

3/7
 'എനിക്കൊരു നാണക്കേടും ഇല്ല. ഇതൊക്കെ നാണക്കേട് ആണെങ്കിൽ ഈ നാണക്കേടിലൂടെയാണ് ഞാൻ ഇവിടെ വരെ എത്തിയത്' എന്നു പറഞ്ഞ് മകനെയും കൂട്ടി രാജു വേഗം നടന്നു. മൊത്തം പതിനഞ്ചു കിലോ അരി വാങ്ങി.

4/7
 രാജു തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: 'അന്നൊക്കെ കഴിക്കുന്ന പ്ലേറ്റിൽ നിന്ന് ഒരു വറ്റ് താഴെവീണാൽ അച്ഛൻ നന്നായി വഴക്കുപറയും. ആ ചോറ് പെറുക്കി എടുപ്പിച്ചു കഴിപ്പിക്കും'

5/7
 'അഞ്ചു മക്കൾ ഉള്ള കുടുംബത്തിൽ റേഷനരി ആയിരുന്നു പ്രധാന ആഹാരവും ആശ്രയവും. റേഷൻ കടയിൽ പോകാൻ വാടകയ്ക്ക് സൈക്കിൾ എടുക്കാൻ 25 പൈസ അച്ഛൻ തരും. അതു ലാഭിക്കാൻ നടന്നാണ് പോവുക. അരിയും ഗോതമ്പും പഞ്ചസാരയും ഒക്കെ വാങ്ങി തലയിൽ വച്ച് വീട്ടിലേക്ക് നടക്കും'

6/7
 'അരി വീട്ടിൽ കൊണ്ടു വന്നാലും പണി കഴിയില്ല. അരി നിറയെ കട്ടയും പുഴുവും കല്ലുമയിരിക്കും. അതെല്ലാം പെറുക്കിമാറ്റി വൃത്തിയാക്കി അമ്മയ്ക്ക് കൊടുക്കണം.  നാറ്റമുള്ള ചോറ് ആയിരുന്നു വീട്ടിലെ മുഖ്യഭക്ഷണം. വിശപ്പുള്ളപ്പോൾ ആരും ആ നാറ്റം അറിഞ്ഞിരുന്നില്ല.' രാജു പറയുന്നു

7/7
 മൂത്ത മകൻ സച്ചിന്റെ വിവാഹ വേളയിൽ മണിയൻപിള്ള രാജുവും കുടുംബവും

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement