ഗ്ലാമറിന്റെ കാര്യത്തിൽ ലേഡി മമ്മൂട്ടി എന്നാണ് മഞ്‍ജു വാര്യറെ ഇപ്പോൾ ആരാധകർ വിളിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് ഇതിന് കാരണം. വെള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടും അണിഞ്ഞ മഞ്ജു വാര്യരുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം തീർത്തത്. എന്നാൽ ഇപ്പോൾ പുതുതായി മൂന്നു ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക. (Photo- Facebook/ Manju Warrier)
ഈ ചിത്രങ്ങളെ അമൂല്യമായ നിധി എന്നാണ് മഞ്ജു വാര്യർ വിശേഷിപ്പിക്കുന്നത്. ഇതിന് കാരണവുമുണ്ട്. ഈ ചിത്രങ്ങൾ എടുത്തത് സാക്ഷാൽ മമ്മൂട്ടിയാണ്. മലയാള സിനിമയിലെ മികച്ച ഫോട്ടോ ഗ്രാഫറായ മമ്മൂക്കയാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതെന്നും നന്ദി മമ്മൂക്ക എന്നും മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ദി പ്രീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണിത്. തുടർന്ന് വായിക്കുക... (Photo- Facebook/ Manju Warrier)
വെള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടും ധരിച്ച് ബാങ്‌സ് സ്റ്റൈല്‍ ഹെയര്‍ സ്റ്റൈലുമായുള്ള മഞ്ജുവിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്. ചതുര്‍മുഖം എന്ന സിനിമയുടെ വാര്‍ത്താസമ്മേളനത്തിലാണ് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ താരം എത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രങ്ങള്‍ക്കു താഴെ ഒട്ടനവധി ആരാധകരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. (Photo- Facebook/ Manju Warrier)
ചിലർ നിലയില്ലാ കയത്തിൽ വീണു പോകുമ്പോ ചിലർ അതിശക്തമായി തിരിച്ചു വരും, ഒരു വാശിയോടെ. അതിനു തെളിവാണ് നിങ്ങൾ- എന്നായിരുന്നു ഒരാളുടെ കമന്റ്. എന്തൊരക്രമമാണിത്, ഇങ്ങനെ സൗന്ദര്യം ദിവസവും കൂടാമോ, കുശുമ്പുണ്ടെങ്കിലും പറയാതിരിക്കാനാവില്ല -ഇങ്ങനെ നീളുന്നു കമന്‍റുകൾ. യുവനടിമാർ കുറച്ച് ജാഗ്രത പാലിക്കണമെന്നായിരുന്നു സംവിധായകൻ സാജിദ് യഹിയയുടെ കമന്റ്.