ഇന്ന് രേവതി നക്ഷത്രം. ഞങ്ങൾ രണ്ടുപേരുടെയും ജന്മനാളാണിന്ന്; മോഹൻലാലിനും എം.ജി. ശ്രീകുമാറിനും പിറന്നാൾ ഒരേദിവസം
Mohanlal and MG Sreekumar have the same birth star | മോഹൻലാലും എം.ജി. ശ്രീകുമാറും തമ്മിൽ സ്കൂൾകാലം മുതൽ തുടങ്ങിയ സൗഹൃദമാണ്
News18 Malayalam | May 19, 2020, 9:27 PM IST
1/ 6
മോഹൻലാലും എം.ജി. ശ്രീകുമാറും തമ്മിൽ സ്കൂൾകാലം മുതൽ തുടങ്ങിയ സൗഹൃദമാണ് . ശ്രീകുമാറിന്റെ വീട്ടിൽ സ്വന്തം വീടെന്ന പോലെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു മോഹൻലാലിന്. പിന്നെ സിനിമാ യാത്രയിലും ഇവർ ഒന്നിച്ചു. എന്നാൽ ഇവർ ഒരേ ജന്മനക്ഷത്രത്തിൽ പിറന്നവർ കൂടിയാണ്
2/ 6
ഇന്നാണ് മോഹൻലാലിന്റെ നക്ഷത്ര പ്രകാരമുള്ള പിറന്നാൾ. ഇടവ മാസത്തിലെ രേവതി. ഇതേ ദിവസം തന്നെയാണ് ശ്രീകുമാറിന്റെ പിറന്നാളും
3/ 6
"ഇന്ന് രേവതി നക്ഷത്രം. ഞങ്ങൾ രണ്ടുപേരുടെയും ജന്മനാളാണിന്ന്. ഇത്രയും നാൾ ഞങ്ങളെ കാത്തു രക്ഷിച്ച ദൈവത്തിനു നന്ദി. ഞങ്ങളെ ഇവിടം വരെ എത്തിച്ച ലോകമെമ്പാടുമുള്ള എല്ലാ കലാസ്നേഹിതർക്കും നന്ദി. ലവ് യു ഓൾ". ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു
4/ 6
മലയാള സിനിമയിൽ ആദ്യകാലങ്ങളിൽ മോഹൻലാലിന് വേണ്ടി പാടിയത് കൂടുതലും എം.ജി. ശ്രീകുമാറാണ്
5/ 6
1989 ൽ ആദ്യമായി മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം ശ്രീകുമാറിന് ലഭിക്കുന്നത് കിരീടം സിനിമയിൽ മോഹൻലാൽ അഭിനയിച്ച കണ്ണീർ പൂവിന്റെ... എന്ന ഗാനത്തിനാണ്. 1991ൽ കിലുക്കം സിനിമയിലെ കിലുകിൽ പമ്പരം... എന്ന മോഹൻലാൽ ഗാനവും ശ്രീകുമാറിന് പുരസ്കാരം നേടിക്കൊടുത്തു
6/ 6
ഏറ്റവും ഒടുവിലായി 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യാണ് ശ്രീകുമാർ ഗാനമാലപിച്ച മോഹൻലാൽ സിനിമ