''തുടർഭരണം ഉണ്ടായാൽ കേരളം ബംഗാളാകും; മൂന്നാം പിണറായി സർക്കാരെന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഞെട്ടലാണ്': എ കെ ആന്റണി
- Published by:SIBILI S
- news18-malayalam
Last Updated:
ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും പിണറായി സർക്കാരിനെ താഴെയിറക്കാൻ ജനം തയാറായി കഴിഞ്ഞുവെന്നും എ കെ ആന്റണി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണമുണ്ടായാൽ കേരളം ബംഗാളാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും പിണറായി സർക്കാരിനെ താഴെയിറക്കാൻ ജനം തയാറായി കഴിഞ്ഞുവെന്നും എ കെ ആന്റണി പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിണറായി ഭരണം കഴിഞ്ഞു. തുടർഭരണം എന്ന് കേട്ടാൽ ജനം ഞെട്ടുന്ന അവസ്ഥയാണ് ഇന്ന്. സെക്രട്ടറിയേറ്റിനെ പിണറായി രാവണൻ കോട്ടയാക്കി മാറ്റിയിരിക്കുകയാണ്. മാദ്ധ്യമപ്രവർത്തകർക്ക് പോലും അവിടെ കയറാനാകുന്നില്ല. പിണറായി വിജയൻ സർക്കാരിന്‍റെ അവസാന നാളുകളാണ്. ഈ സർക്കാർ പോയെ തീരൂവെന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. മൂന്നാം പിണറായി സർക്കാർ എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഞെട്ടലാണ്, ഇനിയും അത് താങ്ങാനുള്ള കരുത്ത് ജനങ്ങൾക്കില്ല.
പത്ത് വർഷം കൊണ്ട് കേരളം ഏറെ പിന്നോട്ട് പോയിരിക്കുന്നു. ആറ് ലക്ഷം കോടിയുടെ കടമാണ് കേരളത്തിനുള്ളത്. കേരളത്തിലെ നിഷ്പക്ഷരായ ജനങ്ങൾ പിണറായിയുടെ തുടർഭരണത്തെ ഭയത്തോടെയാണ് കാണുന്നത്. മോദി പിന്തുണ കൊടുത്താൽ പോലും ഇടതുപക്ഷത്തിന് തിരിച്ചു വരാൻ സാധ്യമല്ലാത്ത വിധം ജനങ്ങൾ വെറുത്തിരിക്കുന്നു.
advertisement
യുഡിഎഫ് ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കമില്ലെന്നും ഫലം വന്ന് 48 മണിക്കൂറിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 31, 2026 8:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
''തുടർഭരണം ഉണ്ടായാൽ കേരളം ബംഗാളാകും; മൂന്നാം പിണറായി സർക്കാരെന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഞെട്ടലാണ്': എ കെ ആന്റണി







