പകലന്തിയോളം കഷ്‌ടപ്പെട്ടവരുടെ വിയർപ്പ്, ഈ ഒരു സെറ്റിന് വേണ്ടി മാത്രം ലക്ഷങ്ങൾ മുടക്കാൻ തയാറായ നിർമ്മാതാവ്, എല്ലാം തകർന്നാടിയാൻ വേണ്ടിവന്നത് നിമിഷങ്ങൾ മാത്രം. 80 ലക്ഷം മുതല്മുടക്കിയുള്ള ടൊവിനോ തോമസ് നായകനായ, ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ സെറ്റ് ആക്രമണത്തിന് മുൻപും ശേഷവും എങ്ങനെ എന്ന് കാണുന്ന ചിത്രമാണിത്. സെറ്റിൽ നടന്ന അക്രമികളുടെ അഴിഞ്ഞാട്ടമാണ് ചുവടെ കാണുന്ന ചിത്രങ്ങളിൽ തെളിയുന്നത്