സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഡീഗ്രേഡിങ് കമന്റുകൾക്ക് ഉരുളയ്ക്ക് ഉപ്പേരി എന്ന നിലയിൽ മറുപടി കൊടുക്കുകയാണ് 'പാപ്പൻ' (Paappan) ഫാൻസ്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി (Suresh Gopi) ചിത്രം ഇറങ്ങുന്നതിനും ഒരു ദിവസം മുൻപേ പടം മോശമാണെന്ന നിലയിൽ ഇട്ട കമന്റ് ഫാൻസ് കണ്ടെത്തിയത് ഞൊടിയിടയിലാണ്. സംവിധായകൻ രാഹുൽ രാമചന്ദ്രനും ഈ പ്രവണത കണ്ടെത്തി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മറ്റൊരു ഡീഗ്രേഡിങ് വിഭാഗം എത്തിയിരിക്കുകയാണ്
ചിത്രം തിയേറ്റർ, ബുക്ക് മൈ ഷോ, IMDB, ഗൂഗിൾ റിവ്യൂ തുടങ്ങിയ ഇടങ്ങളിൽ മികച്ച പ്രതികരണം നേടുമ്പോഴാണ് ഈ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപി, ജോഷി ചിത്രം പരമ്പരാഗത വാർപ്പുമാതൃകകളെ പിന്തുടരാതെ നവീന ശൈലിയിൽ കെട്ടിപ്പടുത്ത സ്ക്രിപ്റ്റുമായാണ് വരവ്. നായിക നിത പിള്ള സിനിമയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തു കഴിഞ്ഞു