37-ാം വയസ്സിൽ മൂന്നാമത്തെ പ്രസവം; ഗർഭിണിയായിരിക്കെ നൃത്തം ചെയ്തു: ദിവ്യ ഉണ്ണി

Last Updated:
Divyaa Unni talks about her pregnancy at the age of 37 | നൃത്തം ചെയ്തുകൊണ്ടുള്ള ഗർഭകാല ജീവിതം എങ്ങനെയെന്ന് ദിവ്യ ഉണ്ണി
1/10
 മൂന്നാമത്തെയും ഏറ്റവും ഇളയ മകളുമായ ഐശ്വര്യയെ പ്രസവിക്കുമ്പോൾ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിക്ക് വയസ്സ് 37. കുഞ്ഞ് മകൾക്കിപ്പോൾ അഞ്ചു മാസം പ്രായം. നൃത്തം വിട്ടൊരു ജീവിതമില്ലാത്ത ദിവ്യ ഉണ്ണി ഗർഭകാലമത്രയും നൃത്തം ചെയ്തു എന്ന് കേട്ടാൽ അതിശയം തോന്നുന്നുണ്ടോ? നൃത്തം ചെയ്തുകൊണ്ടുള്ള ഗർഭകാല ജീവിതം എങ്ങനെയൊക്കെ എന്ന് 'വനിത'യ്‌ക്കു നൽകിയ അഭിമുഖത്തിൽ ദിവ്യ പറയുന്നു

advertisement
2/10
 "ഒരു ജൂൺ മാസത്തിലാണ് കുഞ്ഞുവാവ ഉള്ളിലുണ്ടെന്ന് അറിഞ്ഞത്. എനിക്കാണെങ്കിൽ നിരവധി ഡാൻസ് പ്രോഗ്രാമുകൾ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. നൃത്തം ജനിച്ച നാൾ മുതൽ ഉള്ളതല്ലേ. ഇതോർത്ത് ഒന്നും മാറ്റി വയ്ക്കേണ്ട എന്ന് അരുൺ പറഞ്ഞു...

3/10
 ഡോക്ടറോട് ചോദിച്ചപ്പോഴും മറ്റ് പ്രശ്നമൊന്നുമില്ല എന്നും സ്വന്തമായി ധൈര്യമുണ്ടെങ്കിൽ ചെയ്തോളാനും ഉപദേശിച്ചു. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാനം എട്ടുമാസത്തോളം നീണ്ടു എന്നതാണ് ഏറ്റവും വലിയ കാര്യം. പ്രസവത്തിന് തലേദിവസം വരെ നല്ല തിരക്കായിരുന്നു...

4/10
 ഒരിക്കൽ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകും വഴി മണ്ണാറശാല അമ്പലത്തിൽ കയറി. ഞാൻ ഇതുവരെ നൃത്തപരിപാടി അവതരിപ്പിക്കാത്ത അമ്പലമാണത്. നടയിൽ തൊഴുതു നിൽക്കുമ്പോൾ മനസ്സിൽ കരുതി ഇവിടെ ഒരു നൃത്തം അവതരിപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്...

5/10
 തിരിച്ചുപോരും മുൻപ് ക്ഷേത്രഭാരവാഹികളോട് അതേക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. എന്റെ ഒപ്പം അച്ഛനും അരുണും ഉണ്ടായിരുന്നു. അച്ഛൻ ചോദിച്ചു: 'ഇപ്പോ വയ്യാണ്ട് ഇരിക്കുകയല്ലേ, ഈയടുത്ത് അവർ വിളിച്ചാൽ എങ്ങനാ ചെയ്യുക;'. അപ്പോൾ ഞാൻ പറഞ്ഞു 'അവർ ഇനി അടുത്ത കൊല്ലത്തേക്കേ വിളിക്കൂ അച്ഛാ'...

6/10
 വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ മണ്ണാറശാലയിൽ നിന്ന് വിളിയെത്തി. ഈ വർഷം തന്നെ ഡാൻസ് അവതരിപ്പിക്കാമോ എന്ന് ചോദിച്ചു. അതും മനോഹരമായി ചെയ്യാനായി എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം...

7/10
 ആ സമയമായപ്പോഴേക്കും അത്യാവശ്യം വയർ ഒക്കെയായി. വാദ്യമേളക്കാരൊക്കെ റിഹേഴ്സലിന് എത്തിയപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്. എല്ലാവർക്കും വലിയ അതിശയമായിരുന്നു...

8/10
 എട്ടാം മാസത്തിന്റെ ആരംഭത്തിലാണ് ഗുരുവായൂരിൽ നൃത്തം ചെയ്തത്. ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞിട്ട് എന്നെ നോക്കുന്നവർക്കേ എനിക്ക് വയർ ഉണ്ടെന്നു തോന്നുകയുള്ളൂ. അല്ലാതെ ആർക്കും മനസ്സിലായിട്ടില്ല. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി ഗുരുവായൂരിലേക്ക് എന്റെ ഡാൻസ് നേരത്തെ ബുക്ക് ചെയ്തതാണ്...

9/10
 പറ്റുമെങ്കിൽ നൃത്തം ചെയ്യാം എന്നായിരുന്നു മനസ്സിൽ. ഞാൻ വളരെ കോൺഫിഡന്റ് ആയിരുന്നു. അച്ഛനും അമ്മയും അരുണും പൂർണ്ണ സപ്പോർട്ടോടെ കൂടെ നിന്നു. ഓരോ ചുവടുകൾ വയ്ക്കുമ്പോഴും എന്റെ വയറ്റിൽ കിടന്ന് മോൾ കൈകാലുകൾ ഇളക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു." ദിവ്യ പറയുന്നു...

10/10
 മകൾ ഐശ്വര്യയുടെ ചോറൂണ് വേളയിൽ ദിവ്യ ഉണ്ണിയും ഭർത്താവും

Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ

  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement