advertisement

ഗൃഹപ്രവേശത്തിന് മുമ്പ് നടത്തിയ മദ്യവിരുന്നിന് ശേഷം വാക്കുതർക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു‌

Last Updated:

നിർമാണം പൂർത്തിയാക്കിയ വീട്ടിൽ വെൽഡിങ് വർക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷും

Rapid Read
പൊലീസ് പരിശോധന നടത്തുന്നു
പൊലീസ് പരിശോധന നടത്തുന്നു
കോട്ടയം: പാലാ തെക്കേക്കരയിൽ വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ് (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീട്ടിൽ വെൽഡിങ് വർക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിനു മുൻപായി നടത്തിയ സൽക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം.
ഇതും വായിക്കുക: നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്; ദിലീപ് കുറ്റവിമുക്തനായതെങ്ങനെ എന്ന് വിധിപ്പകർപ്പ് പറയും
കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ എത്തിച്ച ബിബിൻ മരിച്ചു. ഈ വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
advertisement
Summary: A youth died after being stabbed during an argument between friends, who were working on a house construction, while under the influence of alcohol. The deceased has been identified as Bibin Yesudas (29), from Arakkakkuzhi, Kalarkode, Alappuzha. Police have taken his friend, Bineesh, a native of Alappuzha, into custody in connection with the incident.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗൃഹപ്രവേശത്തിന് മുമ്പ് നടത്തിയ മദ്യവിരുന്നിന് ശേഷം വാക്കുതർക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു‌
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement