തമിഴിന്റെ ഹൃദയവും മലയാളത്തിന്റെ ഹൃദയത്തുടിപ്പുമാണ് ഇളയദളപതി വിജയ്. കോവിഡ് കൊണ്ട് നിരവധി പ്രയാസമനുഭവിക്കുന്ന ജനതയ്ക്കായി മൊത്തം 1.30 കോടി രൂപ ധനസഹായമായി നൽകിയിരിക്കുകയാണ് വിജയ്. തമിഴിനും, മലയാളത്തിനും, കന്നടക്കും, തെലുങ്കിനും ഒക്കെയായി തന്റെ സ്നേഹം കൂടിയാണ് വിജയ് വീതിച്ചു നൽകിയത്. ഇതിനെല്ലാമുപരി ഫാൻ ക്ളബ്ബുകൾക്കും കോവിഡ് ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് നേരിട്ട് നൽകിയ സഹായങ്ങൾക്കും വിജയ്‌യുടെ പക്കൽ അക്കങ്ങളുടെ കണക്കില്ല . താഴെ പറയുന്ന കണക്കുകൾ ഓരോ വിഭാഗത്തിനും വിജയ് നൽകിയ സംഭാവനയാണ്