മഹാകവി കുമാരനാശാന്റെ (poet Kumaranashan) 'കരുണ'യെ (Karuna) ഒരു ധാർമ്മിക വിചാരണക്ക് വിധേയമാക്കുന്ന 'വാസവദത്ത' (Vasavadutta) എന്ന ചിത്രത്തിൽ നടി ഇനിയ വാസവദത്തയാവുന്നു. ശിവ മീനാച്ചി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പൂച്ചാക്കൽ നിർമ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'വാസവദത്ത'
advertisement
2/6
നോർത്ത് പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് 'വാസവദത്തയുടെ' സ്ക്രിപ്റ്റ് പൂജാ കർമ്മം നിർവ്വഹിച്ചു. സിനിമയിലും വെബ്ബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്ന റോബിൻ സെബാസ്റ്റ്യൻ ഉപഗുപ്തനാവുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
'എന്നൈ പിരിയാതെ', 'ആലു ചട്ടിയം' തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ നായികയായും മലയാള ചലച്ചിത്ര ആൽബം പരസ്യങ്ങളിലൂടെയും ശ്രദ്ധേയയായ രമ്യ തോഴിയായും രംഗത്തു വരുന്നു
advertisement
4/6
സുധീർ കരമന തൊഴിലാളി നേതാവായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. രാഹുൽ മാധവ്, ശിവ മുരളി, അരുൺ കിഷോർ, അലൻസിയർ, ശ്രുതി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സംവിധായകൻ ശ്യാം നാഥ് തന്നെ എഴുതിയ വരികൾക്ക് ജെറി അമൽദേവ് സംഗീതം പകരുന്നു
advertisement
5/6
മധു ബാലകൃഷ്ണൻ, ഗായത്രി, ജ്യോത്സന തുടങ്ങിയവരാണ് ഗായകർ. കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മുജീബ് ഒറ്റപ്പാലം, കല- വിഷ്ണു നെല്ലായ, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, ചമയം- മനോജ് അങ്കമാലി
advertisement
6/6
മധുര, കാരക്കുടി പരിസര പ്രദേശങ്ങളിൽ 'വാസവദത്തയുടെ' ചിത്രീകരണം ജൂണിൽ ആരംഭിക്കുന്നു. പി.ആർ.ഒ. - എ.എസ്. ദിനേശ്
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.
ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.
ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.