തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായ തെലുങ്ക് മഹർഷി റിലീസ് ചെയ്തത് മണിക്കൂറുകൾക്കുള്ളിൽ വ്യാജ പതിപ്പെത്തി. തമിഴ്റോക്കേഴ്സാണ് ചിത്രം ചോർത്തിയത് വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തമിഴ്റോക്കേഴ്സിന്റെ ഇരയായിരിക്കുന്ന അവസാനത്തെ ചിത്രമാണ് മഹർഷി. നേരത്തെ അവഞ്ചേഴ്സ് എത്തി ദിവസങ്ങൾക്കുള്ളിൽ തമിഴ്റോക്കേഴ്സ് വ്യാജ പതിപ്പ് പുറത്തു വിട്ടിരുന്നു. ഇതിനെതിരെ അവഞ്ചേഴ്സിന്റെ ആരാധകരുടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മഹർഷി മഹേഷ്ബാബുവിന്റെ 25ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. വാംസി പൈഡിപാല്ലിയാണ് സംവിധാനം ചെയ്യുന്നത്. വിദ്യാർഥി, ബിസിനസുകാരൻ, കൃഷിക്കാരൻ എന്നീ മൂന്ന് ഗെറ്റപ്പുകളിൽ മഹേഷ്ബാബു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പൂജ ഹെഗ്ഡെയാണ് നായിക പ്രകാശ് രാജ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് ദിൽ രാജു, അശ്വിനി ദത്ത്, പ്രസാദ് വി പൊട്ട്ലൂരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് റിഷി കുമാർ എന്ന കഥാപാത്രമായാണ് മഹേഷ്ബാബു എത്തുന്നത് അല്ലാരി നരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് പൂജ എന്നാണ് പൂജ ഹെഗ്ഡെയുടെ കഥാപാത്രത്തിന്റെ പേര് കർഷകന്റെ ഗെറ്റപ്പിൽ മഹേഷ് ബാബു ജഗപതിബാബുവും ചിത്രത്തിൽ പ്രദാന വേഷത്തിലെത്തുന്നുണ്ട്