ബിഗിലിലെ 'ഗുണ്ടമ്മ' പൊളിയാണ്; വൈറലായി നടി ഇന്ദ്രജയുടെ ചിത്രങ്ങൾ
സിനിമയിൽ വിജയുടെ കഥാപാത്രം പാണ്ടിയമ്മയെ ഗുണ്ടമ്മ എന്ന് വിളിച്ചു കളിയാക്കുന്ന ഒരു സീനുണ്ട്. ഇത് തിയറ്ററുകളില്‍ പ്രേക്ഷകരില്‍ ഒന്നടങ്കം ചിരിയുണര്‍ത്തിയ രംഗമായിരുന്നു. ഗുണ്ടമ്മ എന്ന് വിളിക്കുന്നതിന് മുന്‍പ് വിജയ് തന്നോട് ക്ഷമ ചോദിച്ചിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്.
ദളപതി വിജയുടെ ബിഗില്‍ സിനിമയിൽ നായികയായി എത്തിയ നയന്‍താരയ്‌ക്കൊപ്പം തന്നെ ഫുട്‌ബോള്‍ ടീമില്‍ അംഗങ്ങളായ താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
2/ 11
കൂട്ടത്തില്‍ സിനിമ കണ്ടവരുടെ മനസില്‍ അത്ര പെട്ടന്നൊന്നും മായാത്ത ഒരു കഥാപാത്രമായിരുന്നു പാണ്ടിയമ്മ.
3/ 11
തമിഴിലെ ഹാസ്യ താരം റോബോ ശങ്കറിന്റെ മകള്‍ ഇന്ദ്രജയാണ് ഈ കഥാപാത്രമായി ചിത്രത്തിൽ എത്തിയത്.
4/ 11
സിനിമയിൽ വിജയുടെ കഥാപാത്രം പാണ്ടിയമ്മയെ ഗുണ്ടമ്മ എന്ന് വിളിച്ചു കളിയാക്കുന്ന ഒരു സീനുണ്ട്. ഇത് തിയറ്ററുകളില്‍ പ്രേക്ഷകരില്‍ ഒന്നടങ്കം ചിരിയുണര്‍ത്തിയ രംഗമായിരുന്നു.
5/ 11
ഗുണ്ടമ്മ എന്ന് വിളിക്കുന്നതിന് മുന്‍പ് വിജയ് തന്നോട് ക്ഷമ ചോദിച്ചിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്.
6/ 11
ഗുണ്ടമ്മ എന്ന് വിളിച്ചാല്‍ തനിക്ക് വിഷമം ആവുമോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയതിന് ശേഷമാണ് അദ്ദേഹം ആ പേര് വിളിച്ചതെന്നും ഇന്ദ്രജ പറയുന്നു.
7/ 11
നേരത്തെ ആ പേര് ആരെങ്കിലും വിളിക്കുമ്പോള്‍ തനിക്ക് ദേഷ്യം വരുമായിരുന്നു. എന്നാൽ ഇപ്പോള്‍ അങ്ങനെ വിളിക്കുമ്പോള്‍ സന്തോഷമാണെന്നും നടി തുറന്ന് പറഞ്ഞു.
8/ 11
ബിഗില്‍ കണ്ട് എല്ലാവരും നല്ലത് പറഞ്ഞെന്നും തന്റെ അച്ഛന്റെ കണ്ണിലെ അഭിമാനം കാണുമ്പോള്‍ ആണ് എറെ സന്തോഷമെന്നും നടി കൂട്ടിച്ചേർത്തു.