കാലം പോകുന്തോറും ചലച്ചിത്ര താരങ്ങൾ പ്രതിഫലം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. റെക്കോർഡ് പ്രതിഫലമാണ് ഇപ്പോൾ മുൻനിര താരങ്ങൾ വാങ്ങുന്നത്. ഒരുകാലത്ത് ഒരു സിനിമ 100 കോടി ക്ലബിൽ എത്തുന്നത് വലിയ സംഭവമായിരുന്നെങ്കിൽ, ഇപ്പോൾ ഒരു സിനിമയിലൂടെ താരങ്ങൾ അത്രയും പ്രതിഫലം സ്വന്തമാക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ.