'അവരുടെ സിനിമാ ജീവിതം അവസാനിച്ചു; പ്രമോഷനു വേണ്ടി വിലകുറഞ്ഞ തന്ത്രങ്ങൾ പയറ്റുന്നു'; സാമന്തയ്ക്കെതിരെ നിർമാതാവ്
- Published by:Naseeba TC
- news18-malayalam
Last Updated:
നായികയായുള്ള സാമന്തയുടെ കരിയർ അവസാനിച്ചു. ഇനി താരപദവിയിലേക്ക് തിരിച്ചെത്താൻ അവർക്ക് കഴിയില്ല
advertisement
advertisement
advertisement
advertisement
advertisement
യശോദ സിനിമയുടെ പ്രമോഷനിടയിൽ അവർ കരഞ്ഞ് ശ്രദ്ധ നേടൻ ശ്രമിച്ചു. ശാകുന്തളത്തിന്റെ പ്രമോഷനും ഇതു തന്നെയാണ് അവർ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തെടുക്കാൻ കഴിയാത്തതിനാൽ തനിക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞ് അവർ സഹതാപം നേടാൻ ശ്രമിക്കുന്നുവെന്നാണ് ചിട്ടിബാബു പറഞ്ഞത്.
advertisement
എല്ലാ സമയത്തും സെന്റിമെന്റ്സ് കൊണ്ട് ഫലം കാണില്ല. സിനിമയും കഥാപാത്രവും നല്ലതാണെങ്കിൽ ജനങ്ങൾ കാണും. സാമന്ത ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് വിലകുറഞ്ഞതും ഭ്രാന്തവുമായ പ്രവർത്തികളാണ്. ശാകുന്തളത്തിൽ സാമന്ത പ്രധാന വേഷത്തിൽ എത്തുന്നത് അറിഞ്ഞപ്പോൾ താൻ ആശ്ചര്യപ്പെട്ടു. നായികാ പദവി നഷ്ടപ്പെട്ട സാമന്തയ്ക്ക് എങ്ങനെ ശകുന്തളയുടെ വേഷം ലഭിച്ചുവെന്നാണ് താൻ അത്ഭുതപ്പെട്ടത്. തനിക്ക് ശാകുന്തളം സിനിമയോട് യാതൊരു താത്പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
advertisement
ഇതിന്റെയൊന്നും ആവശ്യമില്ല. അതുകൊണ്ട് സഹതാപമല്ല, വിമർശനമാണ് നേരിടുക. അവരുടെ എല്ലാ പ്രശ്നങ്ങളും പുറത്തു പറയേണ്ട യാതൊരു കാര്യവുമില്ല. അത് ശരിയല്ല. കഠിനാധ്വാനം ചെയ്യുക എന്നത് നിങ്ങളുടെ ജോലിയുടെ ഭാഗമാണ്. കഠിനാധ്വാനം ചെയ്ത നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. അത് നടീനടന്മാരുടെ ത്യാഗമല്ല കടമയാണെന്നും ചിട്ടിബാബു.
advertisement


