Mohanlal | മോഹൻലാലിന് ഒരു ലക്ഷം, നായികയ്ക്ക് ഒന്നേകാൽ ലക്ഷം; മമ്മൂട്ടി വേണ്ടെന്നു വച്ച സിനിമ ലാലിന്റെ തലവര മാറ്റി
- Published by:meera_57
- news18-malayalam
Last Updated:
പ്രതിനായകനെ നായക സ്ഥാനത്ത് നിർത്തുന്ന തിരക്കഥയായിരുന്നു ഡെന്നിസിന്റെത്. മനസ്സിൽ കണ്ടത് മമ്മൂട്ടിയെ. എന്നാൽ...
ഇന്നും ആർക്കും പകരക്കാരാവാൻ സാധിക്കാത്ത നിലയിൽ മലയാള സിനിമയിൽ പടർന്നു പന്തലിച്ച രണ്ടു താരങ്ങൾ; അത് മമ്മൂട്ടിയും (Mammootty) മോഹൻലാലും (Mohanlal) അല്ലാതെ മറ്റാരുമല്ല. 1980കളിൽ സിനിമയിൽ വന്ന രണ്ടുപേരും മലയാളത്തിന് പുറമേ മറ്റുപല ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. അറുപതും എഴുപതും പിന്നിട്ടിട്ടും യൂത്തിനൊപ്പം പിടിച്ചു നിൽക്കുന്ന മുതിർന്ന താരങ്ങൾ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന സ്ക്രിപ്റ്റുകളിൽ നായകന്മാരായി നിറഞ്ഞു നിൽക്കുന്നു. ഒരിയ്ക്കൽ മമ്മൂട്ടി വേണ്ടെന്നു വച്ച സിനിമയിൽ നായകനായത് നടൻ മോഹൻലാൽ ആയിരുന്നു. ആ ചിത്രം അദ്ദേഹത്തിന്റെ തലവര മാറ്റിമറിക്കുന്നതായി മാറി
advertisement
1986ലായിരുന്നു മോഹൻലാൽ സൂപ്പർ താരമായി മാറിയത്. കൃത്യം നാല് പതിറ്റാണ്ടുകൾക്ക് മുൻപ്. തൊട്ടടുത്ത വർഷം മമ്മൂട്ടി മെഗാ താരമായി മാറി. രണ്ടുപേരെയും സൂപ്പർ താരങ്ങളാക്കി മാറ്റിയത് ഡെന്നിസ് ജോസഫിന്റെ തിരക്കഥകളായിരുന്നു. രണ്ടു പേരുമായും ഡെന്നിസ് ജോസഫിന് ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു. ആദ്യ ചിത്രമായ 'ഈറൻ സന്ധ്യ'യിൽ നായകനായ മമ്മൂട്ടിയുമായി ഡെന്നിസിന് അടുപ്പക്കൂടുതൽ ഉണ്ടായിരുന്നു. നിറക്കൂട്ട്, സായം സന്ധ്യ, ശ്യാമ, ന്യായവിധി, പ്രണാമം പോലുള്ള മമ്മൂട്ടി ചിത്രങ്ങളുടെ രചയിതാവായിരുന്നു ഡെന്നിസ്. പക്ഷേ തമ്പി കണ്ണന്താനവുമായി ഡെന്നിസ് ഒത്തുചേർന്നതും, ആ സിനിമയിൽ നിന്നും മമ്മൂട്ടി പിൻവാങ്ങി (തുടർന്ന് വായിക്കുക)
advertisement
സഫാരി ചാനലിലെ 'ചരിത്രം എന്നിലൂടെ' എന്ന ഷോയിൽ തമ്പിക്ക് വേണ്ടി എഴുതാൻ പ്രേരിപ്പിച്ചത് ജോഷി ആയിരുന്നു എന്നദ്ദേഹം പറയുകയുണ്ടായി. മമ്മൂട്ടി ചിത്രം 'ആ നേരം അൽപ്പദൂരം' പരാജയപ്പെട്ടതിന്റെ ഇടയിലായിരുന്നു തമ്പി. പ്രതിനായകനെ നായക സ്ഥാനത്ത് നിർത്തുന്ന തിരക്കഥയായിരുന്നു ഡെന്നിസിന്റെത്. മനസ്സിൽ കണ്ടത് മമ്മൂട്ടിയെ. എന്നാൽ, 'ആ നേരം അല്പദൂരം' പരാജയമായതിനാൽ, തമ്പിക്കൊപ്പം പ്രവർത്തിക്കാൻ മമ്മൂട്ടി വിസമ്മതിച്ചു. ഒടുവിൽ മോഹൻലാലിന്റെ ഒപ്പം ആ ചിത്രം ചെയ്യാൻ തമ്പി തയാറായി. കഥ പോലും കേൾക്കാതെ മോഹൻലാൽ സമ്മതം മൂളി
advertisement
ആ സിനിമയുടെ പേര് 'രാജാവിന്റെ മകൻ'. അഞ്ചാറ് ദിവസത്തിനുള്ളിൽ ഡെന്നിസ് സ്ക്രിപ്റ്റ് പൂർത്തിയാക്കി. തന്റെ കാർ വിറ്റും ചില വസ്തുവകകൾ പണയപ്പെടുത്തിയും തമ്പി സിനിമ നിർമിച്ചു. വിൻസെന്റ് ഗോമസ് എന്ന നായക-വില്ലനെ മോഹൻലാൽ അവതരിപ്പിച്ചപ്പോൾ, രണ്ടാമത്തെ നായക-വില്ലനായി രതീഷ് എത്തി. ഹോം മിനിസ്റ്റർ സി.കെ. കൃഷ്ണദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നായികയായ നാൻസി വക്കീലിന്റെ വേഷവും അത്രതന്നെ പ്രധാനമായിരുന്നു. അതിനായി തമ്പി കണ്ടെത്തിയത് നടി അംബികയെ
advertisement
അന്ന് തെന്നിന്ത്യൻ സിനിമയിൽ മോഹൻലാലിനേക്കാൾ വലിയ താരമായിരുന്നു അംബിക. അവർ കമൽ ഹാസൻ, രജനികാന്ത് എന്നിവരുടെയും നായികയായിരുന്നു. മലയാളം, കന്നഡ, തെലുങ്ക് സിനിമകളിലും അംബിക നായികയായി. മകൾക്ക് ഒന്നേകാൽ ലക്ഷം രൂപ പ്രതിഫലം വേണമെന്ന് അവരുടെ അമ്മ നിബന്ധന വച്ചു. ഷൂട്ടിംഗ് തുടങ്ങിയതും, തനിക്ക് ഒരു ലക്ഷം മതി എന്ന് അംബിക തമ്പിയെ അറിയിച്ചു. സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന തമ്പിക്ക് അതൊരു ആശ്വാസമായി. മോഹൻലാലിന് ഒരു ലക്ഷം രൂപയും പ്രതിഫലം നൽകി. 32 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായി
advertisement
എന്നാൽ, ആദ്യ ഷോ കഴിഞ്ഞതും 'രാജാവിന്റെ മകൻ' മികച്ച പ്രതികരണം നേടാൻ തുടങ്ങി. ഒരു ചിത്രം പരാജയപ്പെട്ടു നിന്ന തമ്പിക്ക് ചലച്ചിത്ര ലോകത്ത് ഈ സിനിമ തിരിച്ചുവരവിന് കാരണമായി. മൊത്തം 40 ലക്ഷം രൂപ ബഡ്ജറ്റിൽ നിർമിച്ച ചിത്രം അക്കാലത്തെ ചെറിയ ടിക്കറ്റ് നിരക്ക് വച്ചിട്ട് പോലും ബോക്സ് ഓഫീസിൽ 80-85 ലക്ഷം രൂപ കളക്റ്റ് ചെയ്തു. 'രാജാവിന്റെ മകൻ' മറ്റനവധി ഭാഷകളിൽ റീ-മേക്ക് ചെയ്യുകയുമുണ്ടായി










