advertisement

ക്ഷാമത്തിനിടെ ഗ്യാസ് സിലിണ്ടർ മോഷ്ടിക്കാൻ കള്ളത്താക്കോലുമായി എത്തിയ കള്ളനെ ഇൻവെർട്ടറും സിസിടിവിയും കുടുക്കി

Last Updated:

ഹോട്ടൽ പരിസരത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് ഉടമ സംശയിക്കുന്നു

സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ചാല ആര്യശാലയിലെ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയി. ആര്യശാലയിലെ വി.എസ്. ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് മോഷണം നടന്നത്. അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന നിറച്ച സിലിണ്ടറുമായാണ് കള്ളൻ കടന്നുകളഞ്ഞത്.
അതിവിദഗ്ധമായ ആസൂത്രണത്തോടെയാണ് കള്ളൻ ഹോട്ടലിലെത്തിയത്. സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കാൻ ഹോട്ടലിന്റെ മെയിൻ സ്വിച്ച് ബോർഡിൽ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ, ഹോട്ടലിൽ ഇൻവെർട്ടർ സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് വൈദ്യുതി പോയിട്ടും സിസിടിവി ക്യാമറകൾ പ്രവർത്തിച്ചു. ഇതോടെ, കള്ളൻ ഹോട്ടലിലേക്ക് വരുന്നതും നിറച്ച ഗ്യാസ് കുറ്റിയുമായി മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞു.
ഹോട്ടൽ പരിസരത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് ഉടമ സംശയിക്കുന്നു. ഫ്യൂസ് ബോർഡ് ഇരിക്കുന്ന സ്ഥലം കൃത്യമായി അറിഞ്ഞതും മറ്റ് സാധനങ്ങളൊന്നും തൊടാതെ ഗ്യാസ് സിലിണ്ടർ മാത്രം ലക്ഷ്യമിട്ടതുമാണ് ഈ സംശയത്തിന് കാരണം. കള്ളത്താക്കോൽ ഉപയോഗിച്ചാണ് പ്രതി അടുക്കളയുടെ പൂട്ടഴിച്ചത്.
advertisement
ഹോട്ടൽ ഉടമ നൽകിയ പരാതിയെത്തുടർന്ന് ഫോർട്ട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഗ്യാസ് ക്ഷാമം മുതലെടുത്ത് വിൽക്കാൻ വേണ്ടിയാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ വൈരാഗ്യമാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷാമത്തിനിടെ ഗ്യാസ് സിലിണ്ടർ മോഷ്ടിക്കാൻ കള്ളത്താക്കോലുമായി എത്തിയ കള്ളനെ ഇൻവെർട്ടറും സിസിടിവിയും കുടുക്കി
Next Article
advertisement
ഗ്യാസ് ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; ഇൻഡെയ്ൻ സിലിണ്ടറുകൾ വാട്ട്‌സ്ആപ്പ് വഴി എങ്ങനെ ബുക്ക് ചെയ്യാം
ഗ്യാസ് ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; ഇൻഡെയ്ൻ സിലിണ്ടറുകൾ വാട്ട്‌സ്ആപ്പ് വഴി എങ്ങനെ ബുക്ക് ചെയ്യാം
  • ഇൻഡെയ്ൻ ഗ്യാസ് സിലിണ്ടർ ഇനി വാട്ട്‌സ്ആപ്പിൽ 7588888824 നമ്പറിൽ REFILL ടൈപ്പ് ചെയ്ത് ബുക്ക് ചെയ്യാം.

  • മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് തൽക്ഷണ ബുക്കിംഗ് സ്ഥിരീകരണവും സമയലാഭവും ലഭിക്കും

  • വാട്ട്‌സ്ആപ്പിന് പുറമെ Indane മൊബൈൽ ആപ്പ്, വെബ്‌സൈറ്റ്, IVRS വഴികളും ഗ്യാസ് ബുക്കിംഗ് സൗകര്യമുണ്ട്

View All
advertisement