advertisement

ആധാർ കാർഡിലെ പേര് മാറ്റുന്നത് ഇനി എളുപ്പമല്ല; പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രം

Last Updated:

കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം രണ്ട് തവണ മാത്രമേ ഇനി പേര് മാറ്റാൻ സാധിക്കുകയുള്ളു

News18
News18
ന്യൂഡൽഹി: ആധാർ കാർഡിൽ പേര് മാറ്റുന്നത് ഇനി എളുപ്പമാകില്ല. കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം രണ്ട് തവണ മാത്രമേ ഇനി പേര് മാറ്റാൻ സാധിക്കുകയുള്ളു. കൂടാതെ ജനനത്തീയതി ഒരു തവണ മാത്രമേ തിരുത്താനാകൂവെന്ന് UIDAI അറിയിച്ചു.
ആധാർ സേവനങ്ങൾ വേ​ഗത്തിലും എളുപ്പത്തിലും അറിയുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമായി പുതിയ ആധാർ മൊബൈൽ ആപ്പ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെ നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഈ നിയന്ത്രണം തട്ടിപ്പുകൾ തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ നിയന്ത്രണങ്ങളിൽ വിലാസം ഉൾപ്പെട്ടിട്ടില്ല. വിലാസം മാറ്റുന്നതിന് നിലവിൽ പരിധിയില്ലെന്നാണ് വിവരം. ആധാർ വിവരങ്ങൾ മാറ്റുമ്പോൾ ചില രേഖകൾ നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിലാസം മാറ്റാൻ വോട്ടർ ഐഡി, വൈദ്യുതി ബിൽ തുടങ്ങിയ രേഖകൾ ഉപയോ​ഗിക്കണം. അധാറിലെ രേഖകൾ തിരുത്താൻ പാസ്പോർട്ടും ഉപയോ​ഗിക്കാവുന്നതാണ്.
advertisement
പുതിയ മൊബൈൽ ആപ്പ് വഴി വീട്ടിലിരുന്ന തന്നെ ആധാർ സേവനങ്ങൾ ലഭ്യമാക്കാം. പേര്, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയവ മൊബൈലിലൂടെ പുതുക്കാനാകും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആധാർ കാർഡിലെ പേര് മാറ്റുന്നത് ഇനി എളുപ്പമല്ല; പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്രം
Next Article
advertisement
വ്യാജ വിലാസം! കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി;പഞ്ചായത്ത് അംഗത്വത്തെ ബാധിക്കുമെന്ന് സൂചന
വ്യാജ വിലാസം!കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി;പഞ്ചായത്ത് അംഗത്വത്തെ ബാധിക്കുമെന്ന് സൂചന
  • കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് വ്യാജ വിലാസം ആരോപണത്തിൽ റദ്ദാക്കി

  • പഞ്ചായത്ത് അംഗത്വം ബാധിക്കുമെന്ന് സൂചന, സപ്ലൈ ഓഫീസറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അവർ

  • 2025 തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ശ്രീനാദേവി ആരോപിച്ചു

View All
advertisement