advertisement

മതപഠനം എന്ന വ്യാജേന പന്ത്രണ്ടുകാരനെ ഒന്നര വർഷത്തോളം പീഡിപ്പിച്ച മദ്രസ അധ്യാപകന് കഠിനതടവ്

Last Updated:

മതപഠനത്തിന്റെ പേരിൽ കുട്ടിയോട് നടത്തിയ പീഡനം ഗുരുതരമായ കുറ്റമാണെന്നും സമൂഹത്തിൽ കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളോട് കർശനമായ നിലപാട് സ്വീകരിക്കുമെന്നും കോടതി

News18
News18
കണ്ണൂർ: 12 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനു 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി തടവ് അനുഭവിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്.
മലപ്പുറം സ്വദേശിയും മദ്രസ അധ്യാപകനുമായ നസീബ് (39) എന്നയാളെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എം.ടി. ജലജാറാണി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്.
പ്രോസിക്യൂഷൻ കേസനുസരിച്ച്, പഴയങ്ങാടി ചുമടുതാങ്ങി മദ്രസത്തുൽ നബീൽ മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 12 വയസ്സുള്ള ആൺകുട്ടിയെ പ്രതി ഒരുവർഷക്കാലയളവിൽ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന വ്യാജേന ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കേസ്.
സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയാരിക്കുന്നു. കുട്ടിയുടെ മൊഴി, വൈദ്യപരിശോധന റിപ്പോർട്ട്, മറ്റ് സാക്ഷിമൊഴികൾ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റം തെളിഞ്ഞത്. തുടർന്ന് കേസ് പ്രത്യേക കോടതിയിൽ വിചാരണയ്ക്ക് എത്തുകയായിരുന്നു.
advertisement
വാദം കേട്ട കോടതി, പ്രതി മത പഠനത്തിന്റെ പേരിൽ കുട്ടിയോട് നടത്തിയ പീഡനം ഗുരുതരമായ കുറ്റമാണെന്നും സമൂഹത്തിൽ കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളോട് കോടതി കർശനമായ നിലപാട് സ്വീകരിക്കുമെന്നും നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാരിയാണ് ഹാജരായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മതപഠനം എന്ന വ്യാജേന പന്ത്രണ്ടുകാരനെ ഒന്നര വർഷത്തോളം പീഡിപ്പിച്ച മദ്രസ അധ്യാപകന് കഠിനതടവ്
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement