കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആരാധകന് വേഗം സുഖംപ്രാപിക്കട്ടെയെന്ന് സന്ദേശമയച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത്.
2/ 7
ശബ്ദസന്ദേശത്തിലാണ് ആരാധകന് വേഗം സുഖമാകാൻ താരം ആശംസിച്ചിരിക്കുന്നത്. കോവിഡിന് പുറമെ വൃക്ക രോഗികൂടിയാണിയാൾ.
3/ 7
കോവിഡ് ബാധിച്ച ചികിത്സയിലുള്ള മുരളി എന്ന ആരാധകനാണ് താരത്തിന്റെ ശബ്ദ സന്ദേശം. ഒന്നും സംഭവിക്കില്ലെന്നും ധൈര്യമായിരിക്കണമെന്നും താരം ആരാധകനോട് പറയുന്നുണ്ട്.
4/ 7
സുഖം പ്രാപിച്ചശേഷം കുടുംബത്തോടൊപ്പം തന്നെ വന്നു കാണണമെന്നും ശബ്ദ സന്ദേശത്തിൽ താരം വ്യക്തമാക്കുന്നു.
5/ 7
നീണ്ടകാലം ജീവിക്കുന്നതിന് തന്റെ പ്രാർഥനയുണ്ടാകുമെന്നും രജനീകാന്ത് പറയുന്നുണ്ട്. ആരാധകന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് താരം സന്ദേശം അയച്ചത്.
6/ 7
പോസ്റ്റിൽ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കുന്നതിനെക്കുറിച്ചും രജനീകാന്ത് ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ആശങ്കയും പ്രകടിപ്പിച്ചു.
7/ 7
താരത്തിന്റെ സന്ദേശത്തിന് ആരാധകന് നന്ദി അറിയിച്ചിട്ടുണ്ട്. രോഗമുക്തനായി വേഗം സാധാരണ നിലയിലേക്ക് വരാനാവുമെന്ന് അദ്ദേഹം ആത്മവിശ്വാസവും പ്രകടിപ്പിച്ചു.