ആർഭാടവും ആഡംബരവുമില്ല; സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതയായി ബോളിവുഡ് നടി സ്വര ഭാസ്കർ

Last Updated:
കോടികൾ വില വരുന്ന വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ല. അമ്മയുടെ സാരിയും മാലയും ധരിച്ച് സ്വര ഭാസ്കർ. സമാജ് വാദി യുവ നേതാവ് ഫഹദ് അഹമ്മദ് ആണ് വരൻ
1/9
 ബോളിവുഡിലെ വേറിട്ട ശബ്ദമാണ് നടി സ്വര ഭാസ്കർ. അവസരങ്ങൾ കുറയുമെന്നോ, സൈബർ ആക്രമണം നേരിടുമെന്നോ പേടിയില്ലാതെ നിലപാടുകൾ പരസ്യമായി തുറന്നു പറയാനും അതിനൊപ്പം നിൽക്കാനും ധൈര്യമുള്ള നടി.

advertisement
2/9
 ബോളിവുഡിലെ പതിവ് ശൈലിയിൽ നിന്ന് തീർത്തും വ്യത്യസ്തയാണ് സ്വര. ഫാഷനും സ്റ്റൈലുമൊന്നുമല്ല സിനിമയ്ക്ക് പുറത്ത് സ്വരയുടെ ലോകം. ബോളിവുഡിലെ ആഡംബരങ്ങളോ വർണപ്പകിട്ടുകളോ അവരുടെ സോഷ്യൽമീഡിയയിൽ ഒരിക്കലും കാണാനാകില്ല.

3/9
 മറിച്ച് ഓരോ വിഷയത്തിലും തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളുമാണ് താരം വ്യക്തമാക്കാറ്. സിഎഎ സമരം, കർഷക സമരം ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നിവയിൽ വരെ സ്വര ഭാസ്കർ എന്ന ബോളിവുഡ് നടിയുടെ സാന്നിധ്യമുണ്ടായിരുന്നു.

4/9
 ഇപ്പോൾ സ്വന്തം വിവാഹത്തിലും നിലപാടുകൊണ്ടും രാഷ്ട്രീയം കൊണ്ടും ബോളിവുഡിലെ വേറിട്ട ശബ്ദമാകുകയാണ് സ്വര ഭാസ്കർ. വർണാഭമായ താര വിവാഹങ്ങൾ കൊണ്ടു നിറഞ്ഞ സോഷ്യൽമീഡിയയിൽ ഇതൊന്നുമില്ലാത്ത അതിസാധാരണമായ വിവാഹചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.

5/9
 കഴിഞ്ഞ ദിവസമാണ് സമാജ് വാദി പാർട്ടിയുടെ യുവ നേതാവായ ഫഹദ് അഹമ്മദുമായുള്ള സ്വര ഭാസ്കറിന്റെ വിവാഹം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്. സമാജ് വാദി യുവജൻ സഭാ സംസ്ഥാന പ്രസിഡ‍ന്റാണ് ഫഹദ് അഹമ്മദ്.

6/9
 സ്വരയുടേയും ഫഹദിന്റേയും മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതയായ കാര്യം സ്വര തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

7/9
 പ്രണയിക്കാനും, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശമാണ് സ്പെഷ്യൽ മാര്യേജ് ആക്ട് നൽകുന്നതെന്ന് സ്വര ഭാസ്കർ തന്റെ ട്വീറ്റിൽ പറയുന്നു. പതിവ് ബോളിവുഡ് വിവാഹങ്ങൾ പോലെ കോടികൾ വില വരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും വേണ്ടെന്നു വെക്കാനും സ്വര ഭാസ്കർ ധൈര്യം കാണിച്ചു.

8/9
 അമ്മയുടെ സാരിയും ആഭരണങ്ങളുമാണ് വിവാഹത്തിന് സ്വര തിരഞ്ഞെടുത്തത്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളെല്ലാം തന്നെ സ്വര ഭാസ്കറിനും ഫഹദിനും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

9/9
 കോടികൾ മുടക്കിയുള്ള താര വിവാഹങ്ങൾക്കിടയിൽ തീർത്തും സാധാരണ രീതിയിൽ വിവാഹിതയായി വാർത്തകളിൽ വീണ്ടും നിറഞ്ഞു നിൽക്കുകയാണ് സ്വര ഭാസ്കർ. നട‌ിയുടെ വിവാഹത്തോടെ സ്പെഷ്യൽ മാര്യേജ് ആക്ടിനെ കുറിച്ചും നിരവധി പേരാണ് ചർച്ച ചെയ്യുന്നത്.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement