Tamil Hero's Remuneration: തമിഴിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടൻ ആര്? പട്ടികയിലെ ആദ്യ 6 പേർ ഇവർ
- Published by:Anuraj GR
- news18-malayalam
Last Updated:
തമിഴിലെ മുൻനിര നായകന്മാരുടെ പ്രതിഫലം അറിഞ്ഞാൽ ആരുമൊന്ന് ഞെട്ടും. ഈ ജനപ്രിയ നായകന്മാരുടെ പ്രതിഫലം ഓരോ വർഷവും കുതിച്ചുയരുകയാണ്.
ഇന്ത്യയിൽ തന്നെ പണക്കൊഴുപ്പിൽ മുൻനിരയിൽ നിൽക്കുന്ന സിനിമാ ഇൻഡസ്ട്രിയാണ് തമിഴ്. ടോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടൻ ആരാണെന്ന് അറിയാമോ? സ്റ്റൈൽ മന്നൻ രജനികാന്ത്, ഉലകനായകൻ കമൽഹാസൻ തുടങ്ങിയവരുള്ള പട്ടികയിൽ ആരൊക്കെ ഉണ്ടെന്നും അവരുടെ ഇപ്പോഴത്തെ പ്രതിഫലം എത്രയാണെന്നും അറിയണോ? തമിഴിലെ മുൻനിര നായകന്മാരുടെ പ്രതിഫലം അറിഞ്ഞാൽ ആരുമൊന്ന് ഞെട്ടും. ഈ ജനപ്രിയ നായകന്മാരുടെ പ്രതിഫലം ഓരോ വർഷവും കുതിച്ചുയരുകയാണ്. തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരുടെ പട്ടികയിൽ അജിത് കുമാർ, ദളപതി വിജയ്, രജനികാന്ത്, ധനുഷ്, സൂര്യ തുടങ്ങിയവരാണ്. അവർ വാങ്ങുന്ന പ്രതിഫലത്തിന്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്.
advertisement
advertisement
advertisement
advertisement
suriya: സൂര്യ: രാജ്യത്തുടനീളം ചർച്ചയായ സൂര്യയുടെ ജയ് ഭീം എന്ന ചിത്രം അടുത്തകാലത്ത് ഒരു തരംഗം സൃഷ്ടിച്ചിരുന്നു. തമിഴിൽ മാത്രമല്ല തെലുങ്കിലും ആരാധകരുള്ള നായക നടനാണ് സൂര്യ. കഴിഞ്ഞ വർഷം വരെ 10-12 കോടി രൂപയായിരുന്നു സൂര്യ പ്രതിഫലമായി വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ അത് 20-25 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്.
advertisement
Kamal Haasan: കമൽഹാസൻ: തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ മുൻനിരയിലാണ് ഉലകനായകൻ എന്നറിയപ്പെടുന്ന കമൽഹാസന്‍റെ സ്ഥാനം. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് 25 കോടിയിലധികം രൂപയാണ് കമൽഹാസന്‍റെ പ്രതിഫലം. അഭിനയത്തോടൊപ്പം ബിഗ് ബോസ് ഷോയുടെ അവതാരകൻ എന്ന നിലയിൽ റെക്കോർഡ് പ്രതിഫലമാണ് കമൽ കൈപ്പറ്റുന്നതെന്നാണ് വിവരം.
advertisement
Dhanush: ധനുഷ്: മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ താരമാണ് ധനുഷ്. ഏറ്റവും ഒടുവിൽ ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. തമിഴ് സിനിമയിൽ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലും മികച്ച നടനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു സിനിമയിൽ വേഷമിടാൻ ഏഴു മുതൽ എട്ടു കോടി വരെയാണ് ധനുഷ് നിർമ്മാതാക്കളിൽനിന്ന് ഈടാക്കുന്നത്.


