Mohanlal - Meena | ആദ്യ സിനിമയിൽ മോഹൻലാൽ നായകനും, മീന ബാലതാരവും; ശേഷം മലയാള സിനിമയിലെ വിജയജോഡികൾ
- Published by:user_57
- news18-malayalam
Last Updated:
തുടക്കം മോഹൻലാലിനൊപ്പം ബാലതാരമായി. മലയാള സിനിമയിലെ മോഹൻലാൽ-മീന ഹിറ്റ് ജോഡികളുടെ ചിത്രങ്ങളിലൂടെ
ഈശോ ജോൺ കാറ്റാടിയും അന്നമ്മയും. ബ്രോ ഡാഡിയിൽ (Bro Daddy) ജോലിയെടുക്കുന്ന മുതിർന്ന മകന്റെ അച്ഛനും അമ്മയുമായി അഭിനയിച്ച മോഹൻലാലും (Mohanlal) മീനയും (Meena) പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു. വളരെ വര്ഷങ്ങളായി വെള്ളിത്തിരയിൽ വിജയ ജോഡികളാണ് ഈ രണ്ടുപേരും. യുവമിഥുനങ്ങളായും, ഭാര്യാഭർത്താക്കന്മാരായും ഒരുപക്ഷെ മലയാള സിനിമയിൽ ആവർത്തിച്ചഭിനയിച്ച ജോഡികളിൽ രണ്ടുപേരാണ് ഇവർ
advertisement
‘വർണ്ണപ്പകിട്ട്’, ‘ഉദയനാണ് താരം’, ‘മിസ്റ്റർ. ബ്രഹ്മചാരി', 'ചന്ദ്രോൽസവം', 'നാട്ടുരാജാവ്', 'ദൃശ്യം', ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ തുടങ്ങിയ സിനിമകളിലാണ് മോഹൻലാലിനൊപ്പം മീന അഭിനയിച്ചത്. ബ്രോ ഡാഡിയിൽ ഈശോയുടെ അപ്പനും അമ്മയുമായി വരുന്ന ഇവരുടെ ചെറുപ്പകാല ഫോട്ടോയായി സിനിമയിൽ വച്ചിരുന്നത് 1997ലെ വർണ്ണപ്പകിട്ടിലെ സണ്ണിയുടെയും സാന്ദ്രയുടെയും ചിത്രമായിരുന്നു. എന്നാൽ ആദ്യ ചിത്രത്തിൽ മോഹൻലാൽ നായകനും, മീന ബാലതാരവുമായിരുന്നു എന്ന് അധികംപേർക്കും അറിയില്ല (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
2013ൽ ആദ്യ ഭാഗവും 2021ൽ രണ്ടാം ഭാഗവും പുറത്തിറങ്ങിയ 'ദൃശ്യം' സിനിമയിലൂടെയാണ് ഇരുവരും പക്വമതികളായ മാതാപിതാക്കളുടെ വേഷത്തിൽ സ്‌ക്രീനിലെത്താൻ ആരംഭിച്ചത്. രണ്ടു പെൺകുട്ടികളുടെ മാതാപിതാക്കളായ ജോർജ് കുട്ടിയും റാണിയും അബദ്ധത്തിൽ സംഭവിക്കുന്ന ഒരു കൊലപാതകം മറച്ചുപിടിക്കാൻ നടത്തുന്ന ശ്രമം കേരളത്തിൽ ഒന്നടങ്കം കോളിളക്കം സൃഷ്‌ടിച്ചിരുന്നു
advertisement
advertisement
1984-ൽ പുറത്തിറങ്ങിയ ‘മനസറിയാതെ’ ആയിരുന്നു മോഹൻലാലിനൊപ്പമുള്ള മീനയുടെ ആദ്യ ചിത്രം. മീനയ്ക്ക് അന്ന് ഏകദേശം 9 വയസ്സായിരുന്നു. ‘മമ്മൂട്ടി’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള കഥാപാത്രമായിരുന്നു മമ്മൂട്ടി. വേണുവിന്റെയും (നെടുമുടി വേണു) സിന്ധുവിന്റെയും (സറീന വഹാബ്) മൂത്ത മകളായ മിനിമോളായി മീന വേഷമിട്ടു