ഇതാണ് ഏവരും ചർച്ച ചെയ്യുന്ന അഹാനയുടെ 'ബീഫ് പോസ്റ്റ്'. 2020 ഡിസംബർ മാസം മൂന്നിന് അഹാന പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്ടാണിത്. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്നു അഹാന പറഞ്ഞിരുന്നു. മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറി ഒക്കെയാണ് സെറ്റിൽ അഹാനയ്ക്ക് വേണ്ടി വിളമ്പിയ വിഭവങ്ങൾ. എന്തിനാ തന്നെയിങ്ങനെ 'നിറയെ ഭക്ഷണം തന്നു വഷളാക്കുന്നത്' എന്നും അഹാന പ്രൊഡക്ഷൻ ടീമിനോട് ക്യാപ്‌ഷനിൽ ചോദിച്ചിരുന്നു