52കാരി നടിയുടെ 33 വയസുള്ള കാമുകനോ? സിനിമാ ലോകത്തെ നായികയുടെ കൂട്ടുകാരൻ ചർച്ചയാകുന്നു
- Published by:meera_57
- news18-malayalam
Last Updated:
ഇതിനു മുൻപും ഇവർ രണ്ടുപേരെയും ഒന്നിച്ചുകണ്ട സന്ദർഭങ്ങളുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ അതിലൊന്ന്
ഇന്ത്യൻ സിനിമയെ കുറിച്ചുള്ള സോഷ്യൽ മീഡിയയുടെ പുത്തൻ സംസാരവിഷയമായി മാറിയിരിക്കുകയാണ് ഒരു വജ്രവ്യാപാരി. പേര് ഹർഷ് മെഹ്ത (Harsh Mehta). പ്രമുഖ ബോളിവുഡ് സുന്ദരിയുടെ ഒപ്പം കാണാൻ ആരംഭിച്ചത് മുതലാണ് ഹർഷ് ആരെന്ന ചോദ്യമുയരാൻ തുടങ്ങിയത്. ഇറ്റലിയിലെ പ്രണയാതുരമായ ഒരു സ്ഥലത്ത് മലൈകയും കൂട്ടുകാരനും ഒന്നിച്ചുണ്ടായി എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. അവർ ഒന്നിച്ച് വാലന്റൈൻസ് ദിനം ആഘോഷിച്ചു എന്ന് സ്ഥിരീകരിക്കാത്ത വിവരം വേറെ. മറ്റൊരു പ്രണയം കഴിഞ്ഞതിനു ശേഷം നടി അദ്ദേഹവുമായി അടുപ്പത്തിലായി എന്ന് ഗോസിപ് കോളങ്ങൾ എഴുതുന്നു
advertisement
മലൈക അറോറ (Malaika Arora) എന്ന ബോളിവുഡ് സുന്ദരിയുടെ കൂടെയുള്ള കൂട്ടുകാരനാണ് ഹർഷ് മെഹ്ത. ഇറ്റലിയിലെ ട്രെവി ഫൗണ്ടന്റെ പശ്ചാത്തലത്തിൽ പകർത്തിയ ചിത്രമാണിത് എന്നാണ് സൂചന. സോഷ്യൽ മീഡിയ ഫീഡുകളിലും, ഫാൻ പേജുകളിലും ഗോസിപ് കോളങ്ങളിലും ഈ ചിത്രം വൈറലായി മാറാൻ ക്ഷണനേരം പോലും വേണ്ടിവന്നില്ല. ഇതേക്കുറിച്ച് മലൈകയോ ഹർഷ് മെഹ്തയോ ഒന്നും പറയാത്ത സാഹചര്യത്തിൽ, നിശബ്ദത കൂടുതൽ ഊഹാപോഹങ്ങൾക്ക് ഇടനൽകിയിരിക്കുകയാണ് (തുടർന്ന് വായിക്കുക)
advertisement
മുംബൈയിലെ വളരെ പ്രശസ്തമായ ഒരു വജ്രവ്യാപാര കുടുംബത്തിലെ അംഗമാണ് ഹർഷ് എന്ന് പറയപ്പെടുന്നു. രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബങ്ങൾ മാത്രം ഉൾപ്പെട്ടിരുന്ന ബിസിനസ് എന്നാണ് പൊതുവിലെ വിലയിരുത്തൽ. സിനിമാ ലോകത്തെ സെലിബ്രിറ്റികളെ പോലെ ഏറെ ചർച്ചചെയ്യപ്പെടുന്ന മേഖലയല്ല അദ്ദേഹത്തിന്റേത്. അതിനാൽ തന്നെ ഹർഷ് മെഹ്തയും വാർത്താ കോളങ്ങളിൽ അധികമായി കാണപ്പെടാറില്ല. എന്നാൽ, മലൈകയുടെ കൂടെ കൂടിയതും വളരെ പെട്ടെന്ന് തന്നെ ഹർഷ് മെഹ്തയും ബോളിവുഡ് പാപ്പരാസികളുടെ ചിത്രങ്ങളിലും വീഡിയോകളിലും നിരന്തരം പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു
advertisement
സൂറത്ത് മുതൽ ദുബായ് വരെ നീണ്ടുകിടക്കുന്ന വ്യാപാരമേഖലയാണിത്. ഹർഷ് മെഹ്തയും ഇതിന്റെ ഭാഗമാണെങ്കിൽ, അദ്ദേഹം കോടികൾ കൊണ്ട് അമ്മാനമാടുന്ന ബിസിനസ്സുകാരിൽ ഒരാളാണ്. കറുത്ത നീളമുള്ള ട്രെഞ്ച് കോട്ടിൽ കാണപ്പെട്ട മലൈക അറോറ, തലമുടി ബൺ ഹെയർസ്റ്റൈലിൽ കെട്ടിവച്ചിരിക്കുന്നു. അവരുടെ കയ്യിൽ ഒരു ലെതർ ഹാൻഡ്ബാഗുമുണ്ട്. ഹർഷ് മെഹ്തയാവട്ടെ, നീളമുള്ള ഗ്രേ നിറത്തിലെ കോട്ട് ആണ് ധരിച്ചിട്ടുളളത്. ഹർഷ് എടുക്കുന്ന സെൽഫിയിൽ മലൈക അറോറ അദ്ദേഹത്തോട് ചേർന്ന് നിൽക്കുന്നത് കാണാം
advertisement
മലൈകയുടെ ഈ നിൽപ്പ് കണ്ടതോട് കൂടി, ഇവർ തമ്മിൽ പ്രണയമാണ് എന്ന കാര്യം ഏതാണ്ട് ഉറപ്പിച്ചു സോഷ്യൽ മീഡിയ. ഹർഷ് മെഹ്തയ്ക്ക് പ്രായം 33 വയസ്സാണ്. മലൈകയാവട്ടെ, പ്രായത്തെ ചെറുത്തു തോൽപ്പിക്കുന്ന 52കാരിയും. ഇതിനു മുൻപും ഇവർ രണ്ടുപേരെയും ഒന്നിച്ചുകണ്ട സന്ദർഭങ്ങളുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു അതിലൊന്ന്. മുംബൈയിലെ ലൈവ് മ്യൂസിക് ഷോയുടെ ഇടയിൽ മലൈകയെ ഹർഷിനൊപ്പം കാണപ്പെട്ടിരുന്നു. മലൈക ഏറെ നേരം സംസാരിച്ചിരുന്ന ആ വ്യക്തി ഹർഷ് എന്ന കാര്യം അധികം വൈകാതെ കണ്ടുപിടിക്കപ്പെട്ടു
advertisement
ഒരു മാസത്തിനു ശേഷം പാപ്പരാസികൾ വീണ്ടും മലൈകയെയും ഹർഷ് മെഹ്തയെയും ഒന്നിച്ചു കണ്ടു. ഹർഷ് മാസ്ക് ധരിച്ചിരുന്നുവെങ്കിലും, ആളാരെന്ന് കണ്ടെത്താൻ അധികം കാലതാമസമുണ്ടായില്ല. മലൈകയുടെ വ്യക്തിജീവിതം വളരെയേറെ ചർച്ചയാക്കപ്പെട്ട വിഷയമാണ്. നടൻ അർബാസ് ഖാന്റെ ഭാര്യയായിരുന്നു മലൈക. 1998 മുതൽ 2017 വരെ നീണ്ട ദാമ്പത്യബന്ധമായിരുന്നു ഇവരുടേത്. പിരിഞ്ഞെങ്കിലും മകൻ അർഹാൻ ഖാന് വേണ്ടി അവർ ഒന്നിക്കാറുണ്ട്. നടൻ അർജുൻ കപൂറുമായി മലൈക പ്രണയത്തിലായി എങ്കിലും, 2024ൽ അവർ വേർപിരിഞ്ഞു എന്നാണ് വിവരം







