മസ്‌കത്ത്: പ്രവാസികള്‍ക്ക് ഫ്ലാറ്റുകളും ഓഫീസുകളും സ്വന്തമാക്കാൻ അനുമതി നൽകി മസ്കറ്റ്. ഗാര്‍ഹിക - നഗരാസൂത്രണ മന്ത്രി ഡോ. ഖല്‍ഫാന്‍ അല്‍ ഷുഐലിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രണ്ട് വര്‍ഷത്തിലധികമായി രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ അനുവദിക്കൂ.
കെട്ടിടം വാങ്ങുന്നയാൾക്ക് 23 വയസിന് മുകളില്‍ പ്രായമുണ്ടാകണം. കെട്ടിടങ്ങളിലെ 40 ശതമാനത്തിലധികം യൂണിറ്റുകള്‍ പ്രവാസികള്‍ക്ക് വില്‍ക്കാന്‍ പാടില്ല . ബോഷര്‍, അമിറാത്ത്, സീബ് വിലായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് പ്രവാസികൾക്ക് കൈവശപ്പണയ വ്യവസ്ഥയില്‍ 50 വർഷത്തേക്ക് കെട്ടിടങ്ങൾ സ്വന്തമാക്കാന്‍ അനുവാദം നൽകിയിരിക്കുന്നത്. 50 വർഷം കഴിഞ്ഞാൽ 49 വര്‍ഷത്തേക്കു കൂടി കരാർ പുതുക്കാം.