നൂറ് പള്ളികള്‍ ഉണ്ടെന്നു പറഞ്ഞ് പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ? ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Last Updated:

കേരള ഹൈക്കോടതി വിധിക്കെതിരെ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി

സുപ്രീംകോടതി
സുപ്രീംകോടതി
ന്യൂഡല്‍ഹി: മലപ്പുറം നിലമ്പൂരില്‍ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീംകോടതി. നൂറ് പള്ളികള്‍ ഉണ്ടെന്ന് പറഞ്ഞ് പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെയെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
കേരള ഹൈക്കോടതി വിധിക്കെതിരെ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. മലപ്പുറം നിലമ്പൂരില്‍ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാന്‍ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം നല്‍കിയ അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് 5 കിലോമീറ്റര്‍ ചുറ്റളവില്‍ സമാനമായ 36 മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കളക്ടര്‍ അപേക്ഷ നിരസിച്ചത്.
ഇതിനെതിരെ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കളക്ടറുടെ നിലപാട് ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെയാണ് നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തുമെന്ന് കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
advertisement
Summary: The Supreme Court has criticized a Kerala High Court order that denied permission for the construction of a new Muslim mosque in Nilambur. A bench headed by Justice J.B. Pardiwala questioned how permission for a new mosque could be refused simply by stating that there are already a hundred mosques in existence. The Supreme Court has issued notices to the opposing parties in the case.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൂറ് പള്ളികള്‍ ഉണ്ടെന്നു പറഞ്ഞ് പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ? ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി
Next Article
advertisement
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
യുഎഇയിലെ ഈ വര്‍ഷത്തെ റമദാൻ; പൂര്‍ണമായ നോമ്പ് കലണ്ടറും സെഹ്‌രി, ഇഫ്താര്‍ സമയങ്ങളും
  • യുഎഇയിലെ റമദാൻ 2026 ഫെബ്രുവരി 19ന് ആരംഭിച്ച് മാർച്ച് 20ന് ഈദുൽ ഫിത്തറോടെ അവസാനിക്കും

  • തണുത്ത കാലാവസ്ഥയുള്ളതിനാൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ വിശ്വാസികൾക്ക് ആശ്വാസം ലഭിക്കും

  • സുഹൂര്‍, ഇഫ്താര്‍ സമയങ്ങൾ, പ്രാർത്ഥനാ ക്രമം, ജോലി സമയം എന്നിവയിൽ പ്രത്യേക മാറ്റങ്ങൾ ഉണ്ടാകും

View All
advertisement