ദുബായ്: കൊറോണ വൈറസ് ഭീതിയിൽ ഗൾഫ് രാജ്യങ്ങളും. യു എ ഇയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74 ആയി. ചൊവ്വാഴ്ച പുതിയതായി 15 പേരിൽ കൂടി കൊറോണ വൈറസ് ബാധ ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
2/ 8
പുതിയതായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചവരിൽ ഇറ്റലി, ബ്രിട്ടൻ, ശ്രീലങ്ക, ഇന്ത്യ, ജർമ്മനി, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു.
3/ 8
ഇന്ത്യയിൽ നിന്നുള്ള രണ്ടുപേർക്കാണ് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ, യു എ ഇയിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. യു എ ഇയിൽ രോഗം സ്ഥിരീകരിച്ചവരിൽ രോഗബാധയുള്ളവരുമായി നേരിട്ട ഇടപഴകിയവരും വിദേശത്തു നിന്ന് രാജ്യത്തെത്തിയവരും ഉണ്ട്.
4/ 8
ദുബായ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിയടക്കം ആറ് ഇന്ത്യക്കാർക്കാണ് ഇപ്പോൾ രോഗബാധയുള്ളത്. നിലവിൽ ചികിത്സയിൽ കഴിയുന്ന ആരുടെയും ആരോഗ്യനില ആശങ്കാജനകമല്ലെന്നാണ് റിപ്പോർട്ട്.
5/ 8
അതേസമയം, കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി നടപടികൾ കർശനമാക്കാൻ യു എ ഇ തീരുമാനിച്ചു.
6/ 8
ചൈന, ഹോങ്കോങ്, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ജര്‍മ്മനി, സിംഗപ്പൂര്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു.
7/ 8
അതേസമയം, നാലു പേർക്ക് കൂടി കുവൈറ്റിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റിലെ രോഗബാധിതരുടെ എണ്ണം 69 ആയതായി രാജ്യത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
8/ 8
ഇറാൻ, ഈജിപ്ത്, അസിർബൈജാൻ എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കാണ് പുതിയതായി കൊറോണ രോഗബാധ സ്ഥിരീകരിച്ചത്.