കരാർ നിലവിൽ വന്നതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ആദ്യപടിയായാണ് ഇരു ബാങ്കുകളും തമ്മിലുള്ള ചർച്ച വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇരു ബാങ്കുകളുടെയും സഹകരണം യാഥാർഥ്യമാകാൻ ബാങ്ക് ബോർഡുകളുടെ അംഗീകാരവും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സെൻട്രൽ ബാങ്കുകളുടെ അനിമതിയും ആവശ്യമാണ്.
ഇതു സംബന്ധിച്ച് 1972 ലെ ഫെഡറൽ നിയമം 15 ആണ് റദ്ദാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുഎഇയുടെ ടൂറിസം, ഗതാഗത രംഗങ്ങളിൽ വൻ നേട്ടമുണ്ടാക്കാനാകുമെന്നും ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്നും റേറ്റിംഗ് ഏജൻസിയായ മൂഡീസിലെ വിശകലന വിദഗ്ധൻ വ്യക്തമാക്കി. ഇസ്രായേലി നിക്ഷേപം യു.എ.ഇയുടെ വിജ്‍ഞാന സാമ്പത്തിക രംഗത്തിന് മുതൽക്കൂട്ടാകുമെന്നും ഏജൻസി വിലയിരുത്തുന്നു.