'കർത്തവ്യ പഥ് ഉദ്ഘാടനത്തോടെ ഒരു പുതിയ യുഗം ആരംഭിച്ചു': പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:Anuraj GR
- news18-malayalam
Last Updated:
കൊളോണിയലിസത്തിന്റെ പ്രതീകമായ ‘കിംഗ്‌സ്‌വേ’ (രാജ്പഥ്) എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞതിനാൽ ഒരു പുതിയ യുഗം ആരംഭിച്ചതായി ദേശീയ തലസ്ഥാനത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 28 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുകയും പുതുതായി നാമകരണം ചെയ്യപ്പെട്ട കർത്തവ്യപഥ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൊളോണിയലിസത്തിന്റെ പ്രതീകമായ ‘കിംഗ്‌സ്‌വേ’ (രാജ്പഥ്) എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞതിനാൽ ഒരു പുതിയ യുഗം ആരംഭിച്ചതായി ദേശീയ തലസ്ഥാനത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
advertisement
advertisement
advertisement
advertisement
നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന് നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇന്ന്, ഇന്ത്യാ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഒരു വലിയ പ്രതിമ സ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാരുടെ ഒരു പ്രതിനിധിയുടെ പ്രതിമ ഇവിടെ ഉണ്ടായിരുന്നു. നേതാജിയുടെ പ്രതിമ സ്ഥാപിച്ചതിലൂടെ, ശാക്തീകരിക്കപ്പെട്ട ഇന്ത്യയ്ക്കായി ഒരു പുതിയ പാത ഞങ്ങൾ സ്ഥാപിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മുദ്ര പതിപ്പിച്ച നിരവധി തീരുമാനങ്ങൾ ഞങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ദേശീയ പതാക ഉയർത്തിയ ‘അഖണ്ഡ ഭാരത’ത്തിന്റെ ആദ്യ തലവനായിരുന്നു അദ്ദേഹം.
advertisement
advertisement
advertisement
കനാലിലൂടെയുള്ള പാതകൾ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകളായി പുതുക്കി പണിതിരിക്കുന്നു. മൊത്തം കനാൽ പ്രദേശത്തിന്റെ 19 ഏക്കർ നവീകരിച്ചതായി മുതിർന്ന സിപിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പറഞ്ഞു. (സെൻട്രൽ വിസ്റ്റ അവന്യൂവിലെ ബെഞ്ചുകൾ നടപ്പാതകളിലെ ചുവന്ന ഗ്രാനൈറ്റുമായി തടസ്സമില്ലാതെ ചേർത്തു നിർമ്മിച്ചു. ഇപ്പോൾ ആകെ 442 ബെഞ്ചുകൾ ഉണ്ട്.)
advertisement
advertisement
നേരത്തെ, പുൽത്തകിടിയിൽ വെള്ളം നനയ്ക്കാൻ ഭൂമിക്ക് മുകളിലുടെ പൈപ്പുകളാണ് ഉപയോഗിച്ചിരുന്നത്. അത് വെള്ളം കെട്ടിനില്ക്കുവാനുള്ള കാരണമായിരുന്നു. ഇപ്പോൾ, മൈക്രോ ഇറിഗേഷനും സ്റ്റോം വാട്ടർ ഡ്രെയിനേജ് സംവിധാനവും പുതുതായി അവതരിപ്പിച്ചു. രാജ്പഥിനൊപ്പം, 3.90 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദേശം ചുറ്റും പച്ചപ്പ് നിറഞ്ഞതാണ്.
advertisement
advertisement
നേരത്തെ നാവികസേനയുടെ ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നത്. രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് വിക്ഷേപണ വേളയിലാണ് പുതിയ പതാക പ്രകാശനം ചെയ്തത്.
advertisement