അനന്ത് അംബാനി ജാംനഗർ മുതൽ ദ്വാരകാധീഷ് ക്ഷേത്രം വരെയുള്ള 170-കിലോമീറ്റർ പദയാത്ര പൂർത്തിയാക്കി
- Published by:ASHLI
- news18-malayalam
Last Updated:
ഞായറാഴ്ച പുലർച്ചെയാണ് അനന്ത് അംബാനി ശ്രീ ദ്വാരകാദീശ് ക്ഷേത്രത്തിൽ എത്തിയത്
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർ അനന്ത് അംബാനി മാർച്ച് 29 ന് ആരംഭിച്ച ജാംനഗറിൽ നിന്ന് ഗുജറാത്തിലേക്കുള്ള 170 കിലോമീറ്റർ ആത്മീയ പദയാത്ര പൂർത്തിയാക്കി. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹം ശ്രീ ദ്വാരകാദീശ് ക്ഷേത്രത്തിൽ എത്തിയത്. യാത്ര അവസാനിപ്പിച്ചുകൊണ്ട്, ഭഗവാൻ ദ്വാരകാധീശനും യാത്രയിൽ തന്നോടൊപ്പം ചേർന്ന ആളുകൾക്കും അംബാനി നന്ദി പറഞ്ഞു.
advertisement
advertisement
advertisement
29 കാരനായ അനന്ത് അംബാനി തന്റെ പൂർവ്വികരുടെ ജന്മനാടും കർമ്മഭൂമിയുമായ ജാംനഗറിൽ നിന്നാണ് ഇന്ത്യയിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ ദ്വാരകയിലേക്ക് മാർച്ച് 29 ന് 170 കിലോമീറ്റർ പദയാത്ര ആരംഭിച്ചത്. അദ്ദേഹം ദിവസവും ഏകദേശം 20 കിലോമീറ്റർ ആണ് സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ 30-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് ഇവിടേക്ക് എത്തുന്നത് എന്നതും പ്രത്യേകതയാണ്.
advertisement
advertisement