advertisement

മണിക്കൂറിൽ 120 കി.മീ വേഗത, 3 കോച്ചുകൾ; ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ മീററ്റിൽ; 12,930 കോടിയുടെ പദ്ധതികൾ

Last Updated:

ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ആണ് നമോ ഭാരത്

News18
News18
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ വിപ്ലവകരമായ മാറ്റങ്ങൾക്കി തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസും 'നമോ ഭാരത്' ട്രെയിനും നാടിന് സമർപ്പിക്കും. ശതാബ്ദി നഗർ സ്റ്റേഷനിൽ വെച്ച് ഫ്ലാഗ് ഓഫ് നിർവഹിക്കും. തുടർന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെ പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യും. ഏകദേശം 12,930 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം ഇതോടൊപ്പം നിർവഹിക്കും.
ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) ആണ് നമോ ഭാരത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിൻ ഡൽഹി, സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗർ, മീററ്റ് എന്നീ നഗരങ്ങളെ അതിവേഗം ബന്ധിപ്പിക്കും. 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് ഇടനാഴി ഇതോടെ പൂർണ്ണമായും സജ്ജമാകും. ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ന്യൂ അശോക് നഗർ വരെയുള്ള 5 കിലോമീറ്റർ പാതയും മീററ്റ് സൗത്ത് മുതൽ മോദിപുരം വരെയുള്ള 21 കിലോമീറ്റർ പാതയുമാണ് ഇന്ന് പുതുതായി തുറക്കുന്നത്.
advertisement
നമോ ഭാരത് ട്രെയിനുകൾക്കൊപ്പം മീററ്റ് മെട്രോ സർവീസും ഇന്ന് ആരംഭിക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സിസ്റ്റമായിരിക്കും. വെറും 30 മിനിറ്റ് കൊണ്ട് ഈ ദൂരം പിന്നിടാൻ മെട്രോയ്ക്ക് സാധിക്കും. ഒരേ പാതയിലൂടെ തന്നെ പ്രാദേശിക മെട്രോയും ഇന്റർസിറ്റി ട്രെയിനും ഓടിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഡൽഹിയിലെ സരായ് കാലെ ഖാൻ സ്റ്റേഷൻ ഒരു പ്രധാന യാത്രാ ഹബ്ബായി മാറും. ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, ഡൽഹി മെട്രോ പിങ്ക് ലൈൻ, ഐ.എസ്.ബി.ടി (ISBT), റിംഗ് റോഡ് എന്നിവയെല്ലാം ഈ സ്റ്റേഷനുമായി ബന്ധപ്പെട്ടു കിടക്കുന്നു. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം ലഘൂകരിക്കാനും ഈ നൂതന ഗതാഗത സംവിധാനങ്ങൾ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
മണിക്കൂറിൽ 120 കി.മീ വേഗത, 3 കോച്ചുകൾ; ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ മീററ്റിൽ; 12,930 കോടിയുടെ പദ്ധതികൾ
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement