advertisement

മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചു; ഒരു കോടിക്ക് നിർമിച്ച് 22 കോടി വാരിയ സൂപ്പർഹിറ്റ്

Last Updated:
ഒരുപക്ഷേ സ്ഫടികം കഴിഞ്ഞാൽ, മോഹൻലാലിനെ ഇത്രകണ്ട് ആഘോഷിച്ച മറ്റൊരു മലയാള സിനിമയുണ്ടോ എന്ന് ചോദിച്ചാൽ അദ്ദേഹം സൃഷ്‌ടിച്ച ഹിറ്റുകളുടെ ഇടയിൽ ഈ ചിത്രത്തിന്റെ തട്ട് താണുതന്നെയിരിക്കും
1/6
രജനീകാന്ത് (Rajinikanth) ചിത്രം 'പടയപ്പ' കാണാൻ തിയേറ്ററിൽ കയറിയതാണ് സംവിധായകൻ ഷാജി കൈലാസ് (Shaji Kailas). ഈ സമയം പുതിയ ചിത്രത്തിന്റെ സ്ക്രിപ്റ്റ് വികസിപ്പിക്കുന്ന തിരക്കിലായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. ഷാജി 'പടയപ്പ' കാണാൻ കയറിയ തിയേറ്ററിലാകട്ടെ നിറയെ കുടുംബ പ്രേക്ഷകരും. രജനീകാന്തിന്റെ ഓരോ നീക്കത്തിലും ഹർഷാരവം മുഴങ്ങി. ഇതുപോലൊരു സിനിമ മലയാളത്തിലും വേണം എന്ന് ഷാജി കൈലാസിനും ആഗ്രഹമുണ്ടായി. അതേപോലൊരു പകർപ്പല്ലെങ്കിലും, ഏതാണ്ട് അതേ വൈബ് വേണമെന്നായിരുന്നു ഷാജി കൈലാസിന്റെ മനസ്സിൽ. ഷാജി കണ്ട സ്വപ്നത്തിലേക്ക് മോഹൻലാലും മമ്മൂട്ടിയും കൂടിയായതും പടം കളറ് പടമായി (ഫോട്ടോ: ആശീർവാദ് സിനിമാസ്)
രജനീകാന്ത് (Rajinikanth) ചിത്രം 'പടയപ്പ' കാണാൻ തിയേറ്ററിൽ കയറിയതാണ് സംവിധായകൻ ഷാജി കൈലാസ് (Shaji Kailas). ഈ സമയം പുതിയ ചിത്രത്തിന്റെ സ്ക്രിപ്റ്റ് വികസിപ്പിക്കുന്ന തിരക്കിലായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. ഷാജി 'പടയപ്പ' കാണാൻ കയറിയ തിയേറ്ററിലാകട്ടെ നിറയെ കുടുംബ പ്രേക്ഷകരും. രജനീകാന്തിന്റെ ഓരോ നീക്കത്തിലും ഹർഷാരവം മുഴങ്ങി. ഇതുപോലൊരു സിനിമ മലയാളത്തിലും വേണം എന്ന് ഷാജി കൈലാസിനും ആഗ്രഹമുണ്ടായി. അതേപോലൊരു പകർപ്പല്ലെങ്കിലും, ഏതാണ്ട് അതേ വൈബ് വേണമെന്നായിരുന്നു ഷാജി കൈലാസിന്റെ മനസ്സിൽ. ഷാജി കണ്ട സ്വപ്നത്തിലേക്ക് മോഹൻലാലും മമ്മൂട്ടിയും കൂടിയായതും പടം കളറ് പടമായി (ഫോട്ടോ: ആശീർവാദ് സിനിമാസ്)
advertisement
2/6
പുതിയ സ്ക്രിപ്റ്റിലും അതേ ആവേശം വേണമെന്നായി ഷാജി കൈലാസ്. 'നരസിംഹം' എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ, പടയപ്പയുടെ സ്വാധീനം ഷാജി കൈലാസിന്റെ മനസ്സിൽ നിറഞ്ഞു നിന്നു. പടയപ്പയായി രജനീകാന്ത് നിറഞ്ഞാടിയപ്പോൾ, മലയാളത്തിൽ 'നരസിംഹമായി' മോഹൻലാൽ സ്‌ക്രീനുകളെ ആവേശംകൊള്ളിച്ചു. ഇപ്പോൾ സിനിമാ ലോകത്ത് നാല് പതിറ്റാണ്ടിലേറെ പിന്നിട്ട മലയാളത്തിന്റെ ബിഗ് എമ്മുകൾ രണ്ടുപേരും ഒത്തുചേർന്നപ്പോഴുണ്ടായ ഓൺ സ്ക്രീൻ മായാജാലം. സ്ക്രീനിനു പിന്നിൽ ഒരുപാടു കഥകളുമായി പിറന്ന മലയാള സിനിമയിലെ ക്ലാസിക് ആക്ഷൻ ചിത്രം (തുടർന്ന് വായിക്കുക)
പുതിയ സ്ക്രിപ്റ്റിലും അതേ ആവേശം വേണമെന്നായി ഷാജി കൈലാസ്. 'നരസിംഹം' എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ, പടയപ്പയുടെ സ്വാധീനം ഷാജി കൈലാസിന്റെ മനസ്സിൽ നിറഞ്ഞു നിന്നു. പടയപ്പയായി രജനീകാന്ത് നിറഞ്ഞാടിയപ്പോൾ, മലയാളത്തിൽ 'നരസിംഹമായി' മോഹൻലാൽ സ്‌ക്രീനുകളെ ആവേശംകൊള്ളിച്ചു. ഇപ്പോൾ സിനിമാ ലോകത്ത് നാല് പതിറ്റാണ്ടിലേറെ പിന്നിട്ട മലയാളത്തിന്റെ ബിഗ് Mകൾ രണ്ടുപേരും ഒത്തുചേർന്നപ്പോഴുണ്ടായ ഓൺ സ്ക്രീൻ മായാജാലം. സ്ക്രീനിനു പിന്നിൽ ഒരുപാടു കഥകളുമായി പിറന്ന മലയാള സിനിമയിലെ ക്ലാസിക് ആക്ഷൻ ചിത്രം -ഫോട്ടോ: ആശീർവാദ് സിനിമാസ്- (തുടർന്ന് വായിക്കുക)
advertisement
3/6
ബജറ്റിനേക്കാൾ 22 ഇരട്ടി തുക ബോക്സ് ഓഫീസ് കളക്ഷനിലൂടെ മലയാള സിനിമയ്ക്ക് നൽകിയ ചിത്രമായിരുന്നു 'നരസിംഹം'. കാലം കടന്നു പോയപ്പോൾ ഇതിലെ ഡയലോഗുകൾ പലതും പുരുഷാധിപത്യ മനോഭാവത്തിൻ്റെയും സ്ത്രീവിരുദ്ധതയുടെയും പേരിൽ വിമർശിക്കപ്പെട്ടു എന്നത് സിനിമയുടെ മറ്റൊരു വശം. 2000ത്തിലായിരുന്നു 'നരസിംഹം' തിയേറ്ററുകളിൽ എത്തിയത്. സിനിമാ റിലീസ് സീസണുകളുമായി താരതമ്യം ചെയ്താൽ, ഒരു റിപ്പബ്ലിക്ക് ദിനത്തിലാണ് 'നരസിംഹം' ബിഗ് സ്‌ക്രീനുകളിൽ പ്രേക്ഷകരെ തേടിയെത്തിയത്
ബജറ്റിനേക്കാൾ 22 ഇരട്ടി തുക ബോക്സ് ഓഫീസ് കളക്ഷനിലൂടെ മലയാള സിനിമയ്ക്ക് നൽകിയ ചിത്രമായിരുന്നു 'നരസിംഹം'. കാലം കടന്നു പോയപ്പോൾ ഇതിലെ ഡയലോഗുകൾ പലതും പുരുഷാധിപത്യ മനോഭാവത്തിൻ്റെയും സ്ത്രീവിരുദ്ധതയുടെയും പേരിൽ വിമർശിക്കപ്പെട്ടു എന്നത് സിനിമയുടെ മറ്റൊരു വശം. 2000ത്തിലായിരുന്നു 'നരസിംഹം' തിയേറ്ററുകളിൽ എത്തിയത്. സിനിമാ റിലീസ് സീസണുകളുമായി താരതമ്യം ചെയ്താൽ, ഒരു റിപ്പബ്ലിക്ക് ദിനത്തിലാണ് 'നരസിംഹം' ബിഗ് സ്‌ക്രീനുകളിൽ പ്രേക്ഷകരെ തേടിയെത്തിയത് (ഫോട്ടോ: ആശീർവാദ് സിനിമാസ്)
advertisement
4/6
ഐശ്വര്യ ഭാസ്കരൻ, തിലകൻ, എൻ.എഫ്. വർഗീസ്, കനക, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പഠിക്കാൻ മിടുക്കനായിരുന്ന പൂവള്ളി ഇന്ദുചൂഡൻ, കൊലപാതകക്കേസിൽ കുടുങ്ങുകയും, ജയിൽ ശിക്ഷ അനുഭവിച്ച് ആറ് വർഷങ്ങൾക്ക് ശേഷം തിരിച്ചു വരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പിതാവിനോടുള്ള പ്രതികാരമായി അവരുടെ നാട്ടിൽ തന്നെയുള്ള പ്രമുഖ കുടുംബം അദ്ദേഹത്തിന്റെ മകന്റെ ജീവിതം നശിപ്പിക്കാൻ കെട്ടിച്ചമച്ച കേസിൽ ഉൾപ്പെടുക വഴി, ജീവിതം മാറിമറിഞ്ഞ ഇന്ദുചൂഡൻ തിരിച്ചുവരവിൽ ജീവിതം തിരികെപ്പിടിക്കാൻ ശ്രമിക്കുന്നതാണ് കഥ
ഐശ്വര്യ ഭാസ്കരൻ, തിലകൻ, എൻ.എഫ്. വർഗീസ്, കനക, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പഠിക്കാൻ മിടുക്കനായിരുന്ന പൂവള്ളി ഇന്ദുചൂഡൻ, കൊലപാതകക്കേസിൽ കുടുങ്ങുകയും, ജയിൽ ശിക്ഷ അനുഭവിച്ച് ആറ് വർഷങ്ങൾക്ക് ശേഷം തിരിച്ചു വരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പിതാവിനോടുള്ള പ്രതികാരമായി അവരുടെ നാട്ടിൽ തന്നെയുള്ള പ്രമുഖ കുടുംബം അദ്ദേഹത്തിന്റെ മകന്റെ ജീവിതം നശിപ്പിക്കാൻ കെട്ടിച്ചമച്ച കേസിൽ ഉൾപ്പെടുക വഴി, ജീവിതം മാറിമറിഞ്ഞ ഇന്ദുചൂഡൻ തിരിച്ചുവരവിൽ ജീവിതം തിരികെപ്പിടിക്കാൻ ശ്രമിക്കുന്നതാണ് കഥ (ഫോട്ടോ: ആശീർവാദ് സിനിമാസ്)
advertisement
5/6
ഒരുപക്ഷേ സ്ഫടികം കഴിഞ്ഞാൽ, മോഹൻലാലിനെ ഇത്രകണ്ട് ആഘോഷിച്ച മറ്റൊരു മലയാള സിനിമയുണ്ടോ എന്ന് ചോദിച്ചാൽ അദ്ദേഹം സൃഷ്‌ടിച്ച ഹിറ്റുകളുടെ ഇടയിൽ നരസിംഹത്തിന്റെ തട്ട് താണുതന്നെയിരിക്കും. അക്കാലത്തെ ട്രെൻഡ്സെറ്ററുകളിൽ ഒന്നായിരുന്നു 'നരസിംഹം'. 'തട്ട് താണുതന്നെയിരിക്കും' എന്ന ഈ പ്രയോഗത്തിന് പോലും തുടക്കമിട്ടത് ഈ സിനിമയാണ്. ഇതിൽ മമ്മൂട്ടിയുടെ അതിഥി കഥാപാത്രമായ 'നരി' എന്ന നന്ദഗോപാൽ മാരാർ പറയുന്ന ഡയലോഗാണിത്. ഒടുവിൽ മകനെതിരെ ഒരിക്കൽ വിധിപറഞ്ഞ ജസ്റ്റിസ് കരുണാകര മേനോനെ കള്ളക്കേസിൽ നിന്നും പുറത്തിറക്കാൻ മകൻ കൊണ്ടുവരുന്ന സുഹൃത്തായ വക്കീലിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്
ഒരുപക്ഷേ സ്ഫടികം കഴിഞ്ഞാൽ, മോഹൻലാലിനെ ഇത്രകണ്ട് ആഘോഷിച്ച മറ്റൊരു മലയാള സിനിമയുണ്ടോ എന്ന് ചോദിച്ചാൽ അദ്ദേഹം സൃഷ്‌ടിച്ച ഹിറ്റുകളുടെ ഇടയിൽ നരസിംഹത്തിന്റെ തട്ട് താണുതന്നെയിരിക്കും. അക്കാലത്തെ ട്രെൻഡ്സെറ്ററുകളിൽ ഒന്നായിരുന്നു 'നരസിംഹം'. 'തട്ട് താണുതന്നെയിരിക്കും' എന്ന ഈ പ്രയോഗത്തിന് പോലും തുടക്കമിട്ടത് ഈ സിനിമയാണ്. ഇതിൽ മമ്മൂട്ടിയുടെ അതിഥി കഥാപാത്രമായ 'നരി' എന്ന നന്ദഗോപാൽ മാരാർ പറയുന്ന ഡയലോഗാണിത്. ഒടുവിൽ മകനെതിരെ ഒരിക്കൽ വിധിപറഞ്ഞ ജസ്റ്റിസ് കരുണാകര മേനോനെ കള്ളക്കേസിൽ നിന്നും പുറത്തിറക്കാൻ മകൻ കൊണ്ടുവരുന്ന സുഹൃത്തായ വക്കീലിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത് (ഫോട്ടോ: ആശീർവാദ് സിനിമാസ്)
advertisement
6/6
ഒരു കോടി രൂപയ്ക്ക് നിർമിച്ച നരസിംഹം, ബോക്സ് ഓഫീസിൽ നിന്നും 22 കോടി രൂപ കളക്റ്റ് ചെയ്തു. മോഹൻലാലിന്റെ മാസ് മാത്രമല്ല, ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിന്റെ ഉദയം കണ്ട ചിത്രം കൂടിയായി 'നരസിംഹം'. പ്രണവം ആർട്ട്സ് എന്ന മോഹൻലാൽ നിർമാണ കമ്പനിക്ക് പകരം ആശീർവാദ് സിനിമാസ് മലയാളത്തിലെ പ്രബല നിർമാതാക്കളായതും ഇവിടം മുതലായിരുന്നു (ഫോട്ടോ: ആശീർവാദ് സിനിമാസ്)
ഒരു കോടി രൂപയ്ക്ക് നിർമിച്ച നരസിംഹം, ബോക്സ് ഓഫീസിൽ നിന്നും 22 കോടി രൂപ കളക്റ്റ് ചെയ്തു. മോഹൻലാലിന്റെ മാസ് മാത്രമല്ല, ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിന്റെ ഉദയം കണ്ട ചിത്രം കൂടിയായി 'നരസിംഹം'. പ്രണവം ആർട്ട്സ് എന്ന മോഹൻലാൽ നിർമാണ കമ്പനിക്ക് പകരം ആശീർവാദ് സിനിമാസ് മലയാളത്തിലെ പ്രബല നിർമാതാക്കളായതും ഇവിടം മുതലായിരുന്നു (ഫോട്ടോ: ആശീർവാദ് സിനിമാസ്) 
advertisement
നാലര വയസ്സുകാരി മകൾ നിർണായക സാക്ഷി;ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
നാലര വയസ്സുകാരി മകൾ നിർണായക സാക്ഷി;ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
  • നാലര വയസ്സുകാരി മകളുടെ സാക്ഷി നിർണായകമായി, ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ചു

  • ഭാര്യയെ കൊലപ്പെടുത്തിയതും സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തിയതും തെളിഞ്ഞു, മൂന്ന് ലക്ഷം രൂപ പിഴയും

  • 2023 ഏപ്രിൽ 8-നാണ് പെരിന്തൽമണ്ണ ഏലംകുളത്ത് ക്രൂര കൊലപാതക സംഭവമുണ്ടായത്

View All
advertisement