കല്യാണം കഴിക്കണോ? ആദ്യം മതം ഏതാണെന്ന് വ്യക്തമാക്കണം; പിന്നെ വരുമാനവും എത്രയുണ്ടെന്ന് അറിയിക്കണം
Last Updated:
മതം മാത്രമല്ല ജോലിയും വരുമാനവും വിവാഹത്തിനു മുമ്പ് വെളിപ്പെടുത്തണമെന്ന് അസം മന്ത്രി പറഞ്ഞു.
ഗുവാഹത്തി: കല്യാണം കഴിക്കണമെങ്കിൽ ഇനി ആദ്യം മതവും ജോലിയും വരുമാനവും വെളിപ്പെടുത്തണം. അസം ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹത്തിനു മുമ്പ് വരനും വധുവും അവരുടെ മതം, വരുമാനം, ജോലി എന്നിവ വെളിപ്പെടുത്തുന്നത് നിർബന്ധമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
വിവാഹത്തിൽ സുതാര്യത കൊണ്ടു വരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ശർമ പറഞ്ഞു. കഴിഞ്ഞയിടെയാണ് ഉത്തർ പ്രദേശ് വിവാഹം കഴിക്കുന്നതിനു വേണ്ടി മതം മാറുന്നതിന് എതിരെ ഓർഡിനൻസ് കൊണ്ടുവന്നത്. ഇതിനു പിന്നാലെയാണ് അസം രംഗത്തെത്തിയിരിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിൽ സുതാര്യത ഇല്ലെങ്കിൽ വിവാഹിതരാകാൻ കഴിയില്ലെന്ന് മന്ത്രി ഹിമാന്ത ബിസ്വ ശർമ പറഞ്ഞു.
advertisement
advertisement