ന്യൂഡൽഹി: കേന്ദ്രമന്ത്രിയായിരിക്കെ ഉദ്ഘാടനം നടന്ന കെട്ടിടത്തിൽ കസ്റ്റഡിയിൽ കഴിയേണ്ടിവരുക എന്ന ദുരവസ്ഥയിലാണ് പി. ചിദംബരം. ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പി.ചിദംബരത്തെ കസ്റ്റഡിയിൽ പാർപ്പിച്ചത് സിബിഐ ആസ്ഥാനത്തെ അതിഥി മന്ദിരത്തിലായിരുന്നു.