ഭർത്താവിന്റെ ക്രൂരകൃത്യത്തിനെതിരെ പരാതിപ്പെട്ട ഭാര്യക്ക് വിവാഹമോചനം അനുവദിച്ച് കോടതി (court granted divorce to woman). 22 കാരിയായ വിവാഹിതയാണ് കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. ഭർത്താവ് മദ്യത്തിന് അടിമയാണെന്നും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചപ്പോൾ തന്നെ ബലാത്സംഗം ചെയ്യാറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു