അപകടത്തില്‍പെട്ടവരെ സഹായിക്കാൻ ഇനി മടിച്ചുനിൽക്കേണ്ട; നിയമസംരക്ഷണം ഉറപ്പാക്കി സർക്കാർ

Last Updated:
അപകടത്തില്‍പെട്ടവരെ സഹായിക്കുന്നവരെ സംരക്ഷിക്കാനായുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം പ്രസിദ്ധീകരിച്ചു
1/5
accident, kozhikode, koduvally, bike accident, accident death, accident kozhikode, ബൈക്ക് അപകടം, കോഴിക്കോട്, കൊടുവള്ളി
ന്യൂഡൽഹി: റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സേവനം നടത്തുന്നവര്‍ക്ക് ജാതി- മത- ദേശ- ലിംഗഭേദമില്ലാതെ പരിഗണനയും സുരക്ഷയും നല്‍കുന്നതാണ് നിയമം.
advertisement
2/5
 അപകടത്തിൽപ്പെട്ടവരെ സഹായിക്കാനെത്തുന്നവരുടെ പേരടക്കമുള്ള വ്യക്തിഗത വിവരങ്ങളൊന്നും ഒരു പൊലീസുദ്യോഗസ്ഥനും ആവശ്യപ്പെടാന്‍ പാടില്ലെന്ന് നിയമത്തിൽ പറയുന്നു.
അപകടത്തിൽപ്പെട്ടവരെ സഹായിക്കാനെത്തുന്നവരുടെ പേരടക്കമുള്ള വ്യക്തിഗത വിവരങ്ങളൊന്നും ഒരു പൊലീസുദ്യോഗസ്ഥനും ആവശ്യപ്പെടാന്‍ പാടില്ലെന്ന് നിയമത്തിൽ പറയുന്നു.
advertisement
3/5
Kozhikode, Father and daughter killed, car accident in Telangana, car accident, Telangana
ഇതുമായി ബന്ധപ്പെട്ട് നിയമ പരിരക്ഷകള്‍ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ പ്രവേശന കവാടങ്ങളിലോ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ വെബ്സൈറ്റിലോ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
advertisement
4/5
kottayam, road accident, kottayam kuruvilangadu, road accidents in kottayam, കോട്ടയം, റോഡപകടം, ഇന്നോവ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
അപകടത്തില്‍ പെടുന്നയാള്‍ക്കുണ്ടാകുന്ന പരിക്കോ മരണമോ, അവരെ ഏതെങ്കിലും തരത്തില്‍, രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കുന്ന ആള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണമാകുകയില്ലെന്ന് 2019 ലെ മോട്ടോര്‍ വാഹന നിയമം ( ഭേദഗതി) വ്യക്തമാക്കുന്നുണ്ട്.
advertisement
5/5
Accident on Kannur Pilathara National Highway
നിയമത്തിന്റെ നൂലാമലകൾ ഭയന്ന് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കിടക്കുന്നവരെ സഹായിക്കാൻ പലരും മടിച്ചുനിൽക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇതു പരിഹരിക്കുന്നതിനാണ് നിയമഭേദഗതി 2019ൽ കൊണ്ടുവന്നത്. ഇതു സംബന്ധിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
advertisement
‍വനിതാ ഗാർഡ് ബോഗിക്കടിയിൽ പരിശോധന നടത്തുന്നതിനിടെ ട്രെയിൻ നീങ്ങി; കമിഴ്ന്നുകിടന്ന് അത്ഭുതരക്ഷപ്പെടൽ
‍വനിതാ ഗാർഡ് ബോഗിക്കടിയിൽ പരിശോധന നടത്തുന്നതിനിടെ ട്രെയിൻ നീങ്ങി; കമിഴ്ന്നുകിടന്ന് അത്ഭുതരക്ഷപ്പെടൽ
  • ടി കെ ദീപ ട്രെയിൻ ബോഗിക്കടിയിൽ നിന്ന് കമിഴ്ന്നുകിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

  • ദീപയുടെ കാൽമുട്ടിന് പരിക്കേറ്റു, തുടർന്ന് റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • റെയിൽവേ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

View All
advertisement