COVID 19 | കൊറോണ ഹോട്ട് സ്പോട്ടുകളിൽ എല്ലാവർക്കും റാപ്പിഡ് ടെസ്റ്റ്
- Published by:Gowthamy GG
- news18-malayalam
Last Updated:
ക്ലസ്റ്റർ ട്രാൻസ്മിഷൻ കണ്ടെത്തിയ സ്ഥലങ്ങളായ രാജസ്ഥാനിലെ ഭിൽവാര, കേരളത്തിലെ കാസർഗോഡ്, മുംബൈയുടെ ചില ഭാഗങ്ങൾ എന്നിവ നേരത്തെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
ന്യൂഡൽഹി: കൊറോണ ഹോട്ട് സ്പോട്ടുകൾ എന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ എല്ലാവർക്കും റാപ്പിഡ് ടെസ്റ്റ് നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ)ന്‍റെ നിർദേശം. ഡയഗ്നോസ്റ്റിക് പരിശോധനയിലൂടെ കോവിഡ് -19 സ്ഥിരീകരിക്കുന്ന പരിശോധനയ്ക്ക് അനുബന്ധമായി ദ്രുതഗതിയിലുള്ള ആന്റിബോഡി ടെസ്റ്റുകളും ഉപയോഗിക്കാമെന്ന് ഐസിഎംആർ നിർദേശിക്കുന്നു.
advertisement
advertisement
ക്ലസ്റ്റർ ട്രാൻസ്മിഷൻ കണ്ടെത്തിയ സ്ഥലങ്ങളായ രാജസ്ഥാനിലെ ഭിൽവാര, കേരളത്തിലെ കാസർഗോഡ്, മുംബൈയുടെ ചില ഭാഗങ്ങൾ എന്നിവ നേരത്തെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു. അതേസമയം, ആന്റിബോഡി പരിശോധനകളെക്കുറിച്ചുള്ള ശുപാർശകൾക്ക് അന്തിമരൂപം നൽകാൻ ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ അടിയന്തര യോഗം വ്യാഴാഴ്ച വൈകുന്നേരം നടക്കും.
advertisement
advertisement
advertisement
advertisement
advertisement
advertisement